അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ തടസ്സപ്പെടുത്തി, പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു..എസ്. ഡി.പി.ഐ പ്രതി സ്ഥാനത്തുള്ള കേസിൽ കോടതിയിലേക്കും തീവ്രവാദികളുടെ കറുത്ത കരങ്ങൾ കടന്നുചെന്നുവെന്നാണ് സംശയിക്കുന്നത്...
മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ തടസ്സപ്പെടുത്തി പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എസ്. ഡി.പി.ഐ പ്രതി സ്ഥാനത്തുള്ള കേസിൽ കോടതിയിലേക്കും തീവ്രവാദികളുടെ കറുത്ത കരങ്ങൾ കടന്നുചെന്നുവെന്നാണ് സംശയിക്കുന്നത്.എന്നിട്ട് വിചാരണ വൈകിക്കാനും ശ്രമം നടക്കുന്നു. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള രേഖകൾ കാണാനുമില്ല.ഒടുവിൽ അഭിമന്യൂവിന്റെ അമ്മയെ രക്ഷിക്കാൻ ഹൈക്കോടതി വേണ്ടിവന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ ഒടുവിൽ റിപ്പോർട്ട് തേടിയിരിക്കുകയാണ് ഹൈക്കോടതി.
വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണു കോടതി നടപടി. റിപ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു ജസ്റ്റിസ് കൗസർ എഡപ്പഗത്ത് നിർദേശം നൽകി. കേസ് വീണ്ടും ജനുവരി 17ന് പരിഗണിക്കും. പ്രതികളായ എസ്. ഡി. പിക്കാരെ പിടിക്കാതിരിക്കാൻ സി പി എം പരമാവധി സഹായം നൽകിയ കേസാണ് ഇത്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് 2018 ജൂലൈ 2ന് കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് ക്യാംപസില്‍ നിലനിന്നിരുന്ന തർക്കത്തിനു പിന്നാലെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
കോളജിലെ പ്രവേശനോത്സവത്തിന് തലേന്ന് അഭിമന്യുവിനെ കുത്തുകയായിരുന്നു. 16 പ്രതികളും 125 സാക്ഷികളുമാണ് കേസിലുള്ളത്. തുടർന്ന് 2018 സെപ്തംബർ 26ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് അഭിമന്യുവിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണക്കോടതിയിൽനിന്ന് നഷ്ടമായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചു. കേസിലെ നിർണായക സാക്ഷികളായ 25 പേർ മഹാരാജാസ് കോളജ് വിദ്യാർഥികളാണ്. ഇവരിൽ പലരും മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. എല്ലാവരും തന്നെ പഠനം പൂർത്തിയാക്കി കോളജ് വിട്ടു.
ഉപരിപഠനത്തിനും ജോലിക്കുമായി ചിലർ വിദേശത്തേക്കും പോയി. ഇവരെ കണ്ടെത്തി സമൻസ് നൽകാൻ പോലും ബുദ്ധിമുട്ടാണ്. കേസിലാകെ 125 സാക്ഷികളുണ്ട്. ഇവരിൽ പലരെയും സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെല്ലാം പുറമേയാണു വിചാരണക്കോടതിയുടെ കസ്റ്റഡിയിൽ നിന്ന് അഭിമന്യു വധക്കേസിന്റെ കുറ്റപത്രം അടക്കമുള്ള 11 പ്രധാന രേഖകൾ മോഷണം പോയ സംഭവം റിപ്പോർട്ട് ചെയ്തത്. നഷ്ടപ്പെട്ട രേഖകൾ ഹൈക്കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷൻ പുനർനിർമിച്ചിരുന്നു.മഹാരാജാസ് കോളജ് വിദ്യാർഥി എ.അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി.
പുനർനിർമിച്ച രേഖകൾ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി ഇത് അനുവദിച്ചില്ല. രേഖകളുടെ പകര്‍പ്പുകൾ സമര്‍പ്പിക്കുന്നതിനെ എതിർക്കാൻ കഴിയില്ലെന്നും നേരത്തെ ലഭിച്ച രേഖകളിൽനിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതിയിൽനിന്നു കാണാതായ 11 രേഖകളുടെ സര്‍ട്ടിഫൈഡ് പകർപ്പുകളാണ് കോടതിയിൽ സമർപ്പിച്ചത്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയായിരുന്നു പ്രധാനപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്ന് നഷ്ടമായത്. രേഖകൾ നഷ്ടമായതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
പിന്നീടാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് രേഖകൾ പുനര്‍നിർമിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വിചാരണ രേഖകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. 2023 ഡിസംബറിലാണു പ്രിൻസിപ്പൽ സെഷൻസ് കോടതി ശിരസ്തദാർ ഇക്കാര്യം ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചത്.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനു മുന്നോടിയായി രാജ്യത്തെ കോടതികളിൽ പിഎഫ്ഐ പ്രവർത്തകർ പ്രതികളായി റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ വിശദാംശങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിരുന്നു.
അഭിമന്യു കേസിന്റെ വിവരങ്ങൾ ശേഖരിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്കു കോടതിയിൽ നിന്നു രേഖകൾ ലഭിച്ചില്ല. 2022 അവസാനം തന്നെ രേഖകൾ നഷ്ടപ്പെട്ടതായി സംശയിക്കാൻ കാരണം ഇതാണ്. ഇതു ശരിയാണെങ്കിൽ വിവരം ഹൈക്കോടതിക്കു റിപ്പോർട്ട് ചെയ്യുന്നതിൽ സംഭവിച്ച കാലതാമസത്തിനു വിചാരണക്കോടതി വിശദീകരണം നൽകേണ്ടിവരും.എന്നാൽ അതും ഉണ്ടായില്ല. കാരണം പോലീസ് പ്രതികൾക്ക് ഒപ്പമായിരുന്നു. പകരം രേഖകൾ സമർപ്പിച്ചു വിചാരണ നടത്താൻ കഴിയുമെങ്കിലും കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്ന് അഭിമന്യു വധക്കേസിന്റെ രേഖകൾ എങ്ങനെ നഷ്ടപ്പെട്ടു, ഗുരുതരമായ ഈ വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദി തുടങ്ങിയ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്.
അതിനുവേണ്ടി പൊലീസ് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.. നിലവിൽ വിചാരണ നടപടികൾ ഇതുമൂലം വൈകില്ലെന്നും കോടതി വ്യക്തമാക്കിജീവിതത്തെക്കുറിച്ചോർക്കുമ്പോൾ പേടിയാണെന്നും നീതി നൽകുമെന്ന് വിശ്വസിക്കുന്ന കോടതി പോലും അത് നിഷേധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടാക്കിയിരിക്കുന്നതെന്നും അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ പറഞ്ഞു . അഭിമന്യു കൊലക്കേസിലെ സുപ്രധാന രേഖകൾ കോടതിയിൽ നിന്ന് കാണാതെ പോയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സീന ഭാസ്കർ.പാവപ്പെട്ട ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നഷ്ടമായിരിക്കുന്നത്. എനിക്കും ബ്രിട്ടോക്കും മാനസികമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു അഭിമന്യൂ. ഒരു ഉറമ്പിനെപോലും കൊല്ലരുതെന്ന് ആഗ്രഹിച്ചവൻ.
അവനെ കൊലപ്പെടുത്തിയതിന്റെ രേഖകളാണ് ഇപ്പോൾ നീതിപീഡത്തിന് മുന്നിൽ നിന്നും നഷ്ടമായിരിക്കുന്നത്. കോടതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. അതേസമയം സെഷൻസ് കോടതിയിൽ നിന്ന് രേഖകൾ നഷ്ടമായിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുയാണ് ചെയ്തത്.2018 ജൂലൈ 2ന് പുലർച്ചെയാണ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കേസന്വേഷണം പൂർത്തിയാക്കി സെപ്തംബറിൽ തന്നെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കോടതിയിൽ നിന്ന് രേഖകൾ നഷ്ടമായതിനെതിരേ സി പി എമ്മിനെതിരേ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.
പ്രോസിക്യൂഷന്റെ രേഖകൾ നഷ്ടമായത് ഉദ്യോഗസ്ഥർ തലത്തിലുള്ള കളികൾ മാത്രമല്ലെന്നും രാഷ്ട്രീയ തലത്തിലുള്ള കളികളാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. പോപ്പുലർ ഫ്രണ്ടും സിപിഎമ്മും തമ്മിൽ ശക്തമായ ധാരണയാണുള്ളത്. സിദ്ധാർഥന്റെ കൊലപാതകത്തിനു പിന്നിലുള്ള ചില പ്രതികളും ഈ ആളുകളുമായി ബന്ധമുള്ളവരാണ്. അതുകൊണ്ടാണ് സിപിഎമ്മും എസ്എഫ്ഐയും ആ കേസിൽ അങ്ങനെയൊരു മുഖം സ്വീകരിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.എസ്എഫ്ഐ ബുക്കു ചെയ്ത മതിലില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുത്തു നടത്തുകയും ഇതിനുമുകളിലായി അഭിമന്യു, വര്‍ഗീയത തുലയട്ടെ എന്നെഴുതുകയും ചെയ്തു.
ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയും, പിന്നീട് നടന്ന സംഘര്‍ഷത്തിനിടെയാണ് അഭിമന്യു കുത്തേറ്റു മരിക്കുന്നത്. കുത്തേറ്റ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അന്ന് നടന്ന സംഘര്‍ഷത്തില്‍ ബി എ ഫിലോസഫി വിദ്യാര്‍ത്ഥിയായ അര്‍ജുനും ഇക്കണോമിക്സ് വിദ്യാര്‍ഥിയായ വിനീത് കുമാറിനും കുത്തേറ്റിരുന്നു.അഭിമന്യു ഓര്‍മ്മയായി വര്‍ഷങ്ങൾ പിന്നിടുമ്പോഴും പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2019ല്‍ വിചാരണ ആരംഭിച്ചെങ്കിലും നിലവില്‍ കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലാണ്കേസില്‍ ഒന്‍പതു പ്രതികള്‍ക്കെതിരെയാണ് ആദ്യ ഘട്ടത്തില്‍ വിചാരണ ആരംഭിച്ചത്. അരൂക്കുറ്റി വടുതല നദ്വത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ ജെ.ഐ.മുഹമ്മദ് (20), എരുമത്തല ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം (25), പള്ളുരുത്തി പുതിയാണ്ടില്‍ റിയാസ് ഹുസൈന്‍ (37),
കോട്ടയം കങ്ങഴ ചിറക്കല്‍ ബിലാല്‍ സജി (18), പത്തനംതിട്ട കോട്ടങ്കല്‍ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം.റജീബ് (25), നെട്ടൂര്‍ പെരിങ്ങോട്ട് പറമ്പ് അബ്ദുല്‍ നാസര്‍ (നാച്ചു 24), ആരിഫിന്റെ സഹോദരന്‍ എരുമത്തല ചാമക്കാലായില്‍ ആദില്‍ ബിന്‍ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് പി.എച്ച്.സനീഷ് (32) എന്നിവര്‍ക്കെതിരെയായിരുന്നു പ്രാരംഭ വിചാരണ ആരംഭിച്ചത്. എന്നാല്‍ വിചാരണ എങ്ങുമെത്തിയില്ലെന്നതാണ് വസ്തുത. വിചാരണാ നടപടികള്‍ നീണ്ടുപോകുകയാണ്.കുട്ടിക്കാലത്ത് തന്നെ വട്ടവട എന്ന ഗ്രാമത്തില്‍ നിന്ന് അഭിമന്യു എറണാകുളത്ത് എത്തിയത് പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.വീട്ടിലെ കഷ്ടപ്പാടില്‍നിന്നുള്ള മോചനം മാത്രമായിരുന്നു ലക്ഷ്യം.തൃക്കാക്കരയിലെ വൈഎംസിഎയുടെ ബോയ്‌സ് ഹോമില്‍ നിന്നാണ് അവന്‍ എട്ടാം ക്ലാസ് വരെ ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളില്‍ പഠിച്ചത്.
പിന്നീട് നാട്ടിലേയ്‌ക്ക് മടങ്ങി. 2017ലാണ് മഹാരാജാസില്‍ ഡിഗ്രിക്കു പ്രവേശനം നേടുന്നത്. അവന്റെ രണ്ടാം വരവ് സത്യത്തില്‍ വീട്ടിലെ പട്ടിണിയില്‍ നിന്നുള്ള മോചനം തേടിയായിരുന്നു. എറണാകുളത്തെത്തി കുറച്ചുനാള്‍ ഹൈക്കോടതി ജംങ്ഷനിലെ ഹോട്ടലിലും കടകളിലുമായി ജോലി ചെയ്തത് പട്ടിണി അകറ്റന്‍ മാത്രമായിരുന്നു. മഹാരാജാസിലെ പഠനകാലത്താണ് ജീവശ്വാസമായ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് അഭിമന്യു കടക്കുന്നത്. എസ് എഫ് ഐയിലൂടെ കോളേജിലെ സജീവ മുഖമായി മാറി. അവന്‍ തന്റെ അവസാന രാത്രി ചിലവഴിക്കാന്‍ ആക്രമിക്കപ്പെട്ട ദിവസം രാത്രിയോടെ നാട്ടില്‍നിന്ന് പച്ചക്കറി കയറ്റിവന്ന ചരക്കുലോറിയില്‍ കയറി എറണാകുളത്തെത്തിയതും തൻ്റെ സംഘടനയുടെ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്ക് കൂടിയായിരുന്നു.
അന്ന് എംസിആവി ഹോസ്റ്റല്‍ സെക്രട്ടറി എന്ന നിലയില്‍ അത് അവന്റെ കൂടി ഉത്തരവാദിത്വങ്ങളില്‍ ഒന്ന് കൂടിയായിരുന്നു.എസ്. ഡി പി ഐയുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നു സി.പി.എമ്മിന്. എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന ഒരു പഞ്ചായത്ത് കേരളത്തിലുണ്ടായിരുന്നു.. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിലാണ് സിപിഎം- എസ്ഡിപിഐ ബന്ധം നിലനിന്നത്. സിപിഎം മേൽക്കമ്മിറ്റികളുടെ അനുവാദത്തോടെ എസ്ഡിപിഐയെ കൂടെക്കൂട്ടിയാണ് സിപിഎം കോട്ടാങ്ങൽ പഞ്ചായത്തിൽ ഭരണം നടത്തിയത്. . സംസ്ഥാനത്ത് മറ്റുചില പഞ്ചായത്തുകളിലും സിപിഎമ്മിന് എസ്ഡിപിഐ പിന്തുണ കൊടുത്തിരുന്നുവെങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി ഇടപെട്ട് ആ ഭരണസമിതികളെ രാജിവെപ്പിക്കുകയായിരുന്നു.
കോട്ടാങ്ങലും എസ്ഡിപിഐ പിന്തുണ ലഭിച്ചത് കൊണ്ട് രണ്ടു പ്രാവശ്യം ഭരണസമിതി രാജിവെച്ചിരുന്നു. എന്നാൽ മൂന്നാം തവണ അതുണ്ടായില്ല. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം നടന്ന പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സിപിഎം എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുകയായിരുന്നു. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ മുമ്പ് രണ്ടുതവണ എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. രണ്ടുതവണയും ഭരണസമിതി രാജിവയ്ക്കുകയായിരുന്നു. ആ സമയത്താണ് ആവിണിശ്ശേരി പഞ്ചായത്തിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹെെക്കോടതി വിധി വന്നത്. ആ വിധിയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പിന്തുണ തങ്ങൾ സ്വീകരിക്കുകയായിരുന്നു എന്നാണ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ് മുമ്പ് വ്യക്തമാക്കിയത്.
അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റി എപ്പോൾ ആവശ്യപ്പെട്ടാലും ഞങ്ങൾ രാജിവയ്ക്കുവാൻ തയ്യാറാണെന്നും ബിനു ജോസഫ് പറഞ്ഞിരുന്നു. എസ്ഡിപിഐ പിന്തുണയോടെ ഭരണം നടത്തുന്നതിന് കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന ആവിണിശ്ശേരിയിൽ ഭരണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹെെക്കോടതി വിധിയുണ്ടായിരുന്നുവെന്നുള്ളത് യാഥാർത്ഥ്യമാണ്. എന്നാൽ അവിടെ സിപിഎമ്മിന് പിന്തുണ നൽകിയത് യുഡിഎഫായിരുന്നു. അതായത് കോൺഗ്രസ്. ബിജെപി ഭരണത്തിൽ വരാതിരിക്കാൻ യുഡിഎഫ് പിന്തുണ നൽകുകയായിരുന്നു. മത വർഗ്ഗീയ ശക്തികളെ അകറ്റി നിർത്തുവാൻ കോൺഗ്രസിൻറെ പിന്തുണ സ്വീകരിക്കാമെന്നുള്ളത് സിപിഎം നയമാണ്. ദേശീയതലത്തിലും പ്രസ്തുത നയം സിപിഎം പിന്തുടരുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനത്തിൻ്റെ പിന്തുണ സ്വീകരിച്ചതിൻ്റെ പേരിൽ സിപിഐഎമ്മിനെ ആരും കുറ്റം പറയില്ലെങ്കിലും കോട്ടാങ്ങലിൽ അതല്ല സ്ഥിതി. മാത്രമല്ല കേരളം നടുങ്ങിയ അഭിമന്യു വധക്കേസിലെ പ്രതികളിലൊരാൾ കോട്ടങ്ങലിലെ എസ്ഡിപിഐ പ്രവർത്തകനാണ്. അഭിമന്യു വധക്കേസിൻ്റെ പേരിൽ സിപിഎം അന്നുമുതൽ ഇന്നോളം നടത്തിയ പ്രതിഷേധ, പ്രതിരോധപ്രവർത്തനങ്ങളെ റദ്ദു ചെയ്യുന്ന നിലപാടാണ് കോട്ടങ്ങലിലെ കൂട്ടുകക്ഷി ഭരണം. സിപിഎമ്മിനകത്തേക്ക് നുഴഞ്ഞുകയറാൻ എസ്ഡിപിഐക്കാർക്ക് സാധിക്കില്ലെന്നും അങ്ങനെയുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി മുമ്പ് വ്യക്തമാക്കിയിരുന്നു. മുസ്ലീം വിഭാഗത്തിലുൾപ്പെട്ട എല്ലാവരെയും എസ്ഡിപിഐക്കാർ എന്ന് ചിത്രീകരിക്കരുതെന്നും സിപിഎമ്മിനുള്ളിൽ എല്ലാ വിഭാഗക്കാരുമുണ്ടെന്നും പറയുമ്പോൾ ഒരുമിച്ചു ഭരണം നടത്തുന്ന കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വലിയൊരു വിരോധാഭാസമായി സിപിഎമ്മിനു മുന്നിൽ ഉയർന്നു നിന്നു.
അതായത് അഭിമന്യു വധം സി പി എമ്മിന് പ്രശ്നമേ അല്ലെന്ന് ചുരുക്കം.ഇല്ലെങ്കിൽ ഇടതുമുന്നണി ഭരിക്കുമ്പോൾ ഒരമ്മക്ക് തന്റെ മകനെ രക്ഷിക്കാൻ കോടതിയെ സമീപിക്കേണ്ടി വരുമായിരുന്നില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ് ഡി പി ഐ ക്കാരാണ്. യഥാർത്ഥ പ്രതികളെ പിടികൂടാതെ സർക്കാർ ഒരു പാട് കാലം തത്തി കളിച്ചു. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാനും ശ്രമങ്ങളുണ്ടായി. അന്നും എന്ന് ഡി പി ഐക്കെതിരെ സി പി എം ഔദ്യോഗികമായി രംഗത്തെത്തിയില്ല. അഭിമന്യുവിനെ എസ്ഡി പി ഐ കൊല്ലുന്ന കാലത്ത് ആലുവയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വർഗീയ സംഘടനയുമായി ചേർന്ന് ഭരിക്കുകയായിരുന്നു സിപിഎം.
ലൗ ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെ സി പി എം തള്ളിപ്പറഞ്ഞതും എസ് ഡി പി ഐ ക്ക് വേണ്ടിയാണ്. ജിഹാദി പ്രവർത്തനങ്ങളിൽ ഏറ്റവുമധികം വ്യാപ്യതരാകുന്നത് എസ്.ഡിപിഐക്കാരാണെന്ന് മുമ്പേ ആരോപണമുണ്ട്. മുസ്ലീം സമുദായക്കാരെ ലീഗിൽ നിന്നും അടർത്തി എസ് ഡി പി ഐ യിലെത്തിക്കാനാണ് സി പി എമ്മിൻ്റെ ശ്രമം.
എസ്. ഡി പി ഐയുമായി സി പി എം മുമ്പ് പല തദ്ദേശ സ്ഥാപനങ്ങളിലും സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഇത്രയും കാലം രഹസ്യമായിരുന്നു.എന്നാൽ ഇത്തവണത്തെ സമ്മേളനങ്ങൾ കഴിയുന്നതോടെ എസ് ഡി പി ഐ സഖ്യം നിയമവിധേയമാക്കും. അതിനുള്ള നീക്കങ്ങൾ തന്നെയാണ് സി പി എം നടത്തുന്നത്.ഭരണം മാത്രമാണ് പാർട്ടിയുടെ നയം. ഭരണത്തിന് വേണ്ടി ആരുമായും കൂട്ടുകൂടുന്നതിൽ തെറ്റില്ലെന്ന് സി പി എം കരുതുന്നു.എസ്.ഡിപിഐ വർഗീയ കക്ഷിയാണെന്ന് സി പി എം ഉപ്പോൾ കരുതുന്നില്ല. ഇത്ര പെട്ടെന്ന് എങ്ങനെയാണ് നയം മാറിയതെന്ന ചോദ്യ ത്തിന് പാർട്ടിക്ക് മറുപടിയില്ല. ഭരണത്തിന് മുന്നിൽ വിട്ടുവീഴ്ചകളില്ല എന്നത് തന്നെയാണ് സി പി എം നയം. അഭിമന്യുവിന്റെ ഘാതകരെ കോടതി ശിക്ഷിക്കും എന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷ. കാരണം സർക്കാർ പ്രതികൾക്ക് ഒപ്പമാണ് ഇപ്പോഴും.
https://www.facebook.com/Malayalivartha