Widgets Magazine
30
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്ങനെ വീണ്ടും സർക്കാർ ഉടമസ്ഥതതയിലുള്ള ഭൂമി സർക്കാർ പണം കൊടുത്ത് വാങ്ങുന്നു...ഡിവിഷൻ ബഞ്ചിനെ സമീപിക്കാനുള്ള ആർജവം കാണിക്കേണ്ട സർക്കാർ സ്വകാര്യ കമ്പനിയെ സഹായിക്കാൻ ഒരുങ്ങുന്നു...


വീണ്ടും അഭിമാനമാവാൻ ഇന്ത്യ...ഐഎസ്ആര്‍ഒയുടെ സ്പെയ്ഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും... ഇസ്രൊയുടെ ഈ വര്‍ഷത്തെ അവസാന വിക്ഷേപണമാണിത്...


തീവ്രപരിചരണ വിഭാഗത്തിലാണ് എംഎല്‍എ ഉമ തോമസ്.. ശ്വാസകോശത്തിനും വാരിയെല്ലിനും തലച്ചോറിനും പരിക്കുണ്ട്...പ്രത്യേക മെഡിക്കല്‍ ടീമിനെ ചികില്‍സയ്ക്ക് നിയോഗിച്ചു...


ഇസ്മായില്‍ ഹനിയയുടെ കൊലപാതകം...അതിന്റെ വിശദാംശങ്ങളും പുറത്തു വരുന്നു..ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്..സ്വന്തം മുറിയിൽ ഒരുക്കിയ കെണി..


പിടിക്കാനുണ്ടായിരുന്നത് റിബണ്‍... ഉമ തോമസ് എംഎല്‍എയ്ക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു; സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ, എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി...മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ..

21 DECEMBER 2024 01:30 PM IST
മലയാളി വാര്‍ത്ത

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. നിലവിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ കഴിയുകയാണ് അദ്ദേഹം. വിദ​ഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിശോധിക്കുന്നത്. രാവിലെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങിയേക്കും.
ഹൃദയാഘാതത്തെ തുടർന്ന് കഴി‌‍ഞ്ഞ ദിവസമാണ് എം ടി വാസുദേവൻ നായരെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് ആരോ​ഗ്യസ്ഥിതി മോശമാവുകയായിരുന്നു. ശ്വാസതടസവും നേരിട്ടിരുന്നു. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ഐസിയുവിൽ തുടരുന്നത്.എഴുത്തുകാരൻ എം എൻ കാരശേരി, ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തി എംടിയെ കണ്ടിരുന്നു. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല എന്നാണ് കഴിഞ്ഞ ദിവസം വൈകീട്ട് പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനിലും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായെന്നും ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേരത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ കുറച്ചുനാളുകളായി വാർദക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് എംടി. അടുത്തിടെ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. തുടർന്ന് വീട്ടിലേക്ക് മടങ്ങി. അതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ എംടി വാസുദേവന്‍ നായരുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞിരുന്നു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കൻമാർ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; ദുരന്തമുണ്ടായപ്പോള്‍ മുതല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം അംഗീകരിച്ചത്; ദ  (56 minutes ago)

കൊല്ലം കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയില്‍  (1 hour ago)

ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

കൊടി സുനിക്ക് പരോള്‍ നല്‍കിയത് അസാധാരണ നടപടിയെന്ന് കെ.കെ രമ; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ.കെ രമ പറഞ്ഞു  (2 hours ago)

മകരവിളക്കു തീര്‍ഥാടനത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു  (2 hours ago)

ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് പരോള്‍  (2 hours ago)

പ്രാര്‍ഥനകളും ഇടപെടലുകളും വിഫലമാക്കി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റിന്റെ അനുമതി  (3 hours ago)

സ്‌കോട്ട്ലന്‍ഡില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എംഎല്‍എ ഉമ തോമസിന്റെ വീഴ്ചയ്ക്ക് കാരണമായ സ്റ്റേജ് നിര്‍മിച്ചതില്‍ അപാകത  (5 hours ago)

നടന്‍ അല്ലു അര്‍ജുന്റെ ജാമ്യ ഹര്‍ജി മാറ്റി കോടതി; ഒരു മാസത്തെ ഇടക്കാല ജാമ്യത്തിലാണ് നടന്‍ പുറത്തിറങ്ങിയത്  (5 hours ago)

പുതുവത്സര വിപണിയില്‍ കര്‍ശന ഭക്ഷ്യ സുരക്ഷാ പരിശോധന; മാനദണ്ഡങ്ങള്‍ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു  (6 hours ago)

നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

WAYANAD വയനാട്ടിൽ നടക്കാൻ പോകുന്നത്  (6 hours ago)

ടി.പി വധക്കേസ് പ്രതിക്ക് പരോള്‍: കൊടി സുനിക്ക് 30 ദിവസത്തേക്കാണ് പരോള്‍  (6 hours ago)

ISRO വിക്ഷേപണം ഇന്ന്;  (6 hours ago)

Malayali Vartha Recommends