ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് എഞ്ചിനീറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
വെള്ളച്ചാട്ടത്തില്‍ വീണ് എഞ്ചിനീറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മുട്ടം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ പത്തനംതിട്ട സ്വദേശി അക്സാ റെജി (18), ഇടുക്കി മുരിക്കാശേരി സ്വദേശിയായ ഡോണല്‍ ഷാജി (22) എന്നിവരാണ് മരിച്ചത് . ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണായിരുന്നു അപകടം.
ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. കോളജില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. എങ്ങനെയാണ് ഇവര്‍ വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് വ്യക്തമല്ല. തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തിയാണ് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തത്.
https://www.facebook.com/Malayalivartha