വിന്റര്‍ സോളിസ്റ്റിസ് പ്രതിഭാസം: ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലാണ് കടന്ന് പോയത്
ഈ വര്‍ഷത്തെ വിന്റര്‍ സോളിസ്റ്റിസ് ഇന്ന് കടന്നുപോയി. ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലാണ് കടന്ന് പോയത്. വടക്കന്‍ അര്‍ധഗോളത്തില്‍ ശൈത്യകാലത്തിന്റെയും ദക്ഷിണ അര്‍ധഗോളത്തില്‍ വേനല്‍ക്കാലത്തിന്റെയും തുടക്കമാകുന്നതും ഇന്നാണ്. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 6.31 നാണ് സൂര്യന് ഉദിച്ചത്. സൂര്യന് അസ്തമിച്ചതാകട്ടെ 6.09 നും. അതായത് തലസ്ഥാനത്ത് 11 മണിക്കൂര്‍ 38 മിനിറ്റായിരുന്നു ഇന്നത്തെ പകലിന്റെ ദൈര്‍ഘ്യം.
നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ) പ്രകാരം ശീതകാല സോളിസ്റ്റിസ് പുലര്‍ച്ചെ 4:20 ന് പ്രതീക്ഷിക്കാം. ഇന്ത്യയില്‍, ഇത് ഡിസംബര്‍ 21 ഏകദേശം 2.30 ഓടെയായിരുന്നു. വിന്റര്‍ സോളിസ്റ്റിസ്, ഡിസംബര്‍ സോളിസ്റ്റിസ് എന്നും അറിയപ്പെടുന്നു. വടക്കന്‍ അര്‍ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രികളും ദൈര്‍ഘ്യം കുറഞ്ഞ പകലുകളുമായിരിക്കും ഇനി അനുഭവപ്പെടുക. വടക്കന്‍ അര്‍ധഗോളത്തില്‍ ആളുകള്‍ ശൈത്യകാലത്തിന്റെ ആദ്യ ദിവസം വലിയ നിലയില്‍ ആഘോഷിക്കാറുണ്ട്. അതേസമയം തെക്കന്‍ അര്‍ധഗോളത്തില്‍ വേനല്‍ക്കാലത്തിന് തുടക്കം കൂടിയാണ് ഈ ദിവസം. തെക്കന്‍ അര്‍ധഗോളത്തില്‍ ദൈര്‍ഘ്യമേറിയ പകലുകളും കുറഞ്ഞ രാത്രികളുമായിരിക്കും ഇനി അനുഭവപ്പെടുക.
സൂര്യനെ ചുറ്റിയുള്ള ഭ്രമണത്തില്‍ ഭൂമിയുടെ ചരിവ് എല്ലായ്പ്പോഴും സ്ഥിരമാണെങ്കിലും (23.5ത്ഥ), ഡിസംബര്‍ സോളിസ്റ്റില്‍ വടക്കന്‍ അര്‍ധഗോളത്തിന് പരോക്ഷമായി മാത്രമേ സൂര്യപ്രകാശം ലഭിക്കുകയുള്ളൂ. ഇതാണ് തണുത്ത താപനിലയ്ക്ക് കാരണമാകുന്നത്. അതേസമയം തെക്കന്‍ അര്‍ദ്ധഗോളത്തില്‍ ഏറ്റവും നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്നു. ഇത് താപനില വര്‍ധിക്കാന്‍ കാരണമാകുന്നു. ജൂണ്‍ സോളിസ്റ്റിസില്‍ ഈ പ്രഭാവം വിപരീതമാകും. സൂര്യന്, സഹോദരി എന്നര്‍ഥം വരുന്ന ലാറ്റിന്‍ വാക്കുകളില്‍ നിന്നാണ് സോളിസ്റ്റിസ് എന്ന പദം വന്നത്. നൂറ്റാണ്ടുകളായി ലോകമെമ്പാടും ഡിസംബര്‍ സോളിസ്റ്റിസ് ആഘോഷിക്കപ്പെടാറുണ്ട്.
https://www.facebook.com/Malayalivartha