15 കാരന് ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആര്‍ പി എഫ് ജവാന് ഗുരുതര പരിക്ക്
തിരുവനന്തപുരം പള്ളിപ്പുറത്ത് 15 കാരന്‍ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആര്‍ പി എഫ് ജവാന് ഗുരുതര പരിക്ക്. പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപം വൈകിട്ട് നാലുമണിയോടുകൂടി ആയിരുന്നു അപകടമുണ്ടായത്.
മറ്റൊരു ബൈക്കില്‍ പോവുകയായിരുന്ന സി ആര്‍ പി എഫ് ജവാനെ, ബുള്ളറ്റിലെത്തിയ 15 കാരന്‍ തെറ്റായ ദിശയില്‍ പോയാണ് ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ സി ആര്‍ പി എഫ് ജവാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ 15കാരന് നിസ്സാര പരിക്കുണ്ട്. മംഗലപുരം പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha