കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവം...ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തി, കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം

മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ ഡോണല്‍ ഷാജി, അക്‌സാ റെജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അക്‌സാ കൊല്ലം പത്തനാപുരം സ്വദേശിയാണ്. ഡോണല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. തൊടുപുഴയില്‍ നിന്ന് അഗ്‌നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നു 3 കിലോ മീറ്റര്‍ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.ഏറെ നേരം ഫോണ്‍ കരയില്‍ ഉണ്ടായതോടെ അപകടത്തില്‍പ്പെട്ടെന്ന് നാട്ടുകാര്‍ക്ക് സംശയമായി.
തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും അഗ്‌നിരക്ഷാസേനയെ വിളിച്ചുവരുത്തി തിരച്ചില്‍ തുടങ്ങി. തുടര്‍ന്ന് വൈകുന്നേരം ആറരയോടെ ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകുന്നേരം 7.50ഓടെ അക്‌സയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.
അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഇരുവരുടെയും മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുളളൂ.
https://www.facebook.com/Malayalivartha