Widgets Magazine
22
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തുല്ല്യം


സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും മാരാമണ്‍ കണ്‍വെന്‍ഷനിലും സതീശന്‍


കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവം...ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തി, കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും....


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..

സകലരും തള്ളിപ്പറയുന്നു... രമേശ് ചെന്നിത്തല കുടുംബസമേതം അയ്യപ്പ സന്നിധിയിലേക്ക്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ രമേശ് ചെന്നിത്തലയ്ക്ക് സ്വീകാര്യത

22 DECEMBER 2024 08:33 AM IST
മലയാളി വാര്‍ത്ത

വിഡി സതീശനെ വെറുക്കാന്‍ കാരണം നാക്കാണെന്ന് വെള്ളാപ്പള്ളി നടേശന്‍ തുറന്ന് പറഞ്ഞതോടെ എല്ലാം വ്യക്തം. രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും കേരളത്തില്‍ പ്രിയമാകുന്നു. അതിനിടെ കുടുംബ സമേതം ചെന്നിത്തല ശബരിമല യാത്രയിലാണ്. ഭാര്യയും മക്കളും ഒപ്പമുണ്ട്.

നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ എതിര്‍ക്കുന്നവര്‍ മുന്‍ മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയ്ക്കു പിന്നില്‍ അണിനിരക്കുന്നു.

എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം പിന്തുണ ചെന്നിത്തലയ്ക്കുണ്ടെന്നാണ് ഈ പക്ഷം ചൂണ്ടിക്കാട്ടുന്നത്. പതിനൊന്നു വര്‍ഷമായി എന്‍എസ്എസുമായി ഇടഞ്ഞു നിന്ന ചെന്നിത്തലയെ ഇത്തവണ മന്നം ജയന്തിക്ക് മുഖ്യ പ്രഭാഷകനായി ക്ഷണിച്ചിട്ടുണ്ട്. വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം 28ന് പുറപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആശ്രമം ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുന്നത് ചെന്നിത്തലയാണ്.

സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ കരുത്താര്‍ജിക്കാനായി ചെന്നിത്തലയുടെ നീക്കങ്ങള്‍ക്ക് പ്രമുഖ സമുദായ സംഘടനകളുടെ വേദികള്‍ തുണയാകുമോയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയരുന്നത്. എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഒരേസമയം തന്നെ ചെന്നിത്തല സ്വീകാര്യനായി മാറുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളില്‍ പുതിയ സമവാക്യങ്ങള്‍ക്ക് വഴിതുറന്നു കഴിഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആണെങ്കിലും വി.ഡി. സതീശന്റെ നിയന്ത്രണത്തിലാണ് നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സുധാകരനും സതീശനും തമ്മിലുള്ള മാനസിക ഐക്യമില്ലായ്മ പൊതുവേദിയില്‍ പോലും പ്രകടമാണ്. അനാരോഗ്യത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും സുധാകരനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ശക്തമായതോടെയാണ് സതീശന് എതിരെ ഗ്രൂപ്പുകള്‍ക്ക് അതീതമായ നീക്കങ്ങള്‍ ശക്തമായത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ തുറന്നുപറച്ചിലും അതിനെ തുടര്‍ന്നുള്ള ചെന്നിത്തലയുടെ അഭിപ്രായങ്ങളും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരന്‍ മാറേണ്ട സാഹര്യമില്ലെന്നുമുള്ള പ്രസ്താവനകളും കൂട്ടിവായിക്കുമ്പോള്‍ ലക്ഷ്യം വ്യക്തം.

ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മന്നം ജയന്തി സമ്മേളന വേദിയിലേക്ക് രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിക്കുന്നത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ 2016 ജനുവരി രണ്ടിനാണ് മന്നം ജയന്തി സമ്മേളനവേദിയില്‍ ഇടം ലഭിച്ചത്. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായുള്ള ബന്ധം ഉലഞ്ഞു. ഇപ്പോള്‍ ലഭിച്ച ക്ഷണം ഒരു മഞ്ഞുരുകലിന്റെ കൂടി ഭാഗമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന രമേശ് ചെന്നിത്തല അവിടുത്തെ കനത്ത തോല്‍വിയുടെ പാപഭാരം ചുമന്ന് കേരളത്തിലെത്തി കളം ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു. ഇതിനിടയിലാണ് വീണുകിട്ടിയതു പോലെ എസ്എന്‍ഡിപിയില്‍ നിന്നും, എന്‍എസ്എസില്‍ നിന്നും ക്ഷണം കിട്ടിയത്.

അതേസമയം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മന്നം ജയന്തി ആഘോഷത്തിലേക്ക് എന്‍എസ്എസ് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഏതു നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണ്. സംഘപരിവാറിനെ അകത്തു കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എന്‍എസ്എസിന്റേതെന്നും സതീശന്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിനു മുന്‍പ് ശശി തരൂരിനെയും കെ. മുരളീധരനെയും എന്‍എസ്എസ് ക്ഷണിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവ സഭകളുടെ പരിപാടികളില്‍ ഞാന്‍ ഇന്നലെയും പങ്കെടുത്തു.

സമൂഹത്തിലെ ആരുമായും ഏതു കോണ്‍ഗ്രസ് നേതാവ് ബന്ധം സ്ഥാപിച്ചാലും എനിക്ക് സന്തോഷമാണ്. കോണ്‍ഗ്രസ് ഒരു സമുദായത്തെയും മാറ്റിനിര്‍ത്തില്ല. ഇന്ത്യയിലെ മതേതരത്വം മതനിരാസമല്ല. അമിതമായി രാഷ്ട്രീയ കാര്യങ്ങളില്‍ മതസംഘടനകള്‍ ഇടപെടരുതെന്ന് പറഞ്ഞത് സാമുദായിക വിരുദ്ധ നിലപാടല്ലെന്ന് സതീശന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വള്ളിത്തോടില്‍ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്....  (1 hour ago)

മദ്യലഹരിയില്‍ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയില്‍ കുത്തി കൊല്ലാന്‍ ശ്രമം.... പ്രതി പിടിയില്‍....  (2 hours ago)

വിജയ് ഹസാരെ ട്രോഫി... 45 പന്തില്‍ 115 റണ്‍സ് അടിച്ചെടുത്ത് പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗ്....  (2 hours ago)

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി വീണ്ടും ആശുപത്രിയില്‍  (2 hours ago)

ഭക്തിസാന്ദ്രമായി.... തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് പുറപ്പെട്ടു....  (2 hours ago)

നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം  (3 hours ago)

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ ഭക്തജന പ്രവാഹം....സന്നിധാനത്തും പമ്പയിലും തിങ്ങിനിറഞ്ഞ് ഭക്തര്‍  (3 hours ago)

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ  (5 hours ago)

മകളുടെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി.... ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം  (5 hours ago)

അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തു  (5 hours ago)

സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദു  (5 hours ago)

സകലരും തള്ളിപ്പറയുന്നു... രമേശ് ചെന്നിത്തല കുടുംബസമേതം അയ്യപ്പ സന്നിധിയിലേക്ക്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ രമേശ് ചെന്നിത്തലയ്ക്ക  (6 hours ago)

മരുന്നുകളോട് പ്രതികരിക്കുന്നു....എം.ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി....  (6 hours ago)

Malayali Vartha Recommends