തങ്കഅങ്കി രഥഘോഷയാത്ര എത്തുന്ന 25നും മണ്ഡലപൂജാ ദിനമായ 26നും വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗുകളില്‍ നിയന്ത്രണം
തങ്കഅങ്കി രഥഘോഷയാത്ര എത്തുന്ന 25നും മണ്ഡലപൂജാ ദിനമായ 26നും വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
25ന് 50,000, 26ന് 60,000 തീര്‍ത്ഥാടകര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് അനുമതിയുള്ളത്. ഈ രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗിലൂടെ 5000 തീര്‍ത്ഥാടകര്‍ക്ക് മാത്രമേ അനുമതിയുണ്ടായിരിക്കുകയുള്ളൂ.
അതേസമയം 25നും 26നും സ്‌പോട് ബുക്കിങ് നടത്തി ദര്‍ശനത്തിന് കടത്തിവിടില്ല. 26ന് ഉച്ചയ്ക്ക് 12നും 12.30യ്ക്കും മധ്യേയാണ് മണ്ഡലപൂജ.
രണ്ടു ദിവസമായി 20,000 ത്തിനു മുകളിലാണ് സ്‌പോട് ബുക്കിങ്. ഈ സീസണിലാകെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതല്‍ ഭക്തരെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha