സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും മാരാമണ്‍ കണ്‍വെന്‍ഷനിലും സതീശന്‍
യുഡിഎഫിന് ഭരണം കിട്ടുമെന്ന പ്രതീതി ഉണ്ടാകവേ മറുകണ്ടം ചാടാന്‍ തുഷാര്‍ വെള്ളാപ്പള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം. തുഷാര്‍ വരുന്നതോടെ ചെന്നിത്തലയ്ക്ക് കരുത്താകും. സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍ പാരമ്പര്യമുള്ള തുഷാറിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കും.
ദേശീയ ജനാധിപത്യ മുന്നണി(എന്‍.ഡി.എ.)യില്‍ ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയിലാണ്. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളും. പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുപോലും അര്‍ഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യില്‍ ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായതായാണു വിവരം.
തുഷാര്‍ സ്ഥലത്തില്ലാതെ അടുത്തയിടെ ബി.ഡി.ജെ.എസ്. നേതൃയോഗം ചേര്‍ന്നിരുന്നു. അതിലാണ് മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകൂടാന്‍ മുഖ്യകാരണം എസ്.എന്‍.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബി.ഡി.ജെ.എസ്. പറയുന്നത്. എന്നാല്‍, ആ പരിഗണന ബി.ജെ.പി.യില്‍നിന്ന് പാര്‍ട്ടിക്കു കിട്ടുന്നില്ല.
മറ്റു പാര്‍ട്ടികളില്‍നിന്ന് ബി.ഡി.ജെ.എസിലെത്തുന്നവര്‍ ക്രമേണ ബി.ജെ.പി.ക്കാരായി മാറുകയാണെന്നും പാര്‍ട്ടിക്കു വളര്‍ച്ചയില്ലാത്തത് എന്‍.ഡി.എ.യില്‍ നില്‍ക്കുന്നതു കൊണ്ടാണെന്നുമാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയുയര്‍ന്നത്. എന്നാല്‍, മുന്നണിമാറ്റത്തിന്റെ പ്രധാന തടസ്സം തുഷാര്‍ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധമാണ്. അതിനാല്‍, മുന്നണിമാറ്റത്തെ തുഷാര്‍ അംഗീകരിക്കാന്‍ സാധ്യത കുറവാണ്.
കേരള കോണ്‍ഗ്രസ് മാണിവിഭാഗം യു.ഡി.എഫ്. വിട്ടതിനാല്‍ മധ്യതിരുവിതാംകൂറില്‍ ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടുന്നത് നല്ലതാണെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചിന്തിക്കുന്നു. രമേശ് ചെന്നിത്തലയാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെങ്കില്‍ കൂടുതല്‍ സന്തോഷമെന്ന നിലയിലാണ് ബി.ഡി.ജെ.എസ്. നേതാക്കളുടെ പ്രതികരണം.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. പ്രത്യേക സഹായമൊന്നും മുന്നണിസ്ഥാനാര്‍ഥിക്കു ചെയ്തില്ലെന്നും അതിനാലാണ് സി.പി.എമ്മിന് വോട്ടുകുറയാതിരുന്നതെന്നുമാണ് നേതാക്കളുടെ വാദം. എന്‍.ഡി.എ. എന്നു പറയുന്നത് സങ്കല്പം മാത്രമായി, നേതൃയോഗം പോലും നടക്കുന്നില്ല, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുവര്‍ഷംപോലും ഇല്ലാതിരിക്കെ പ്രാദേശികതലത്തില്‍ മുന്നൊരുക്കമൊന്നും നടക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ബി.ഡി.ജെ.എസ്. ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ക്കു മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനയുണ്ട്.
അതേസമയം കേരളത്തിലെ ക്രൈസ്തവ, ഹൈന്ദവസമ്മേളനങ്ങളില്‍ പ്രധാനമായ മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കുന്നതിന്റെ രാഷ്ട്രീയമാനം ചര്‍ച്ചയാകുന്നു.
എന്‍.എസ്.എസുമായി പതിറ്റാണ്ട് നീണ്ട അസ്വാരസ്യത്തിനുശേഷം മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇത്തവണ ചങ്ങനാശേരി, പെരുന്നയിലെ മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയാണ്. ഇത് വാര്‍ത്താപ്രാധാന്യം നേടിയതിനു പിന്നാലെയാണ് ചങ്ങനാശേരിയില്‍നിന്ന് അകലെയല്ലാതെ, മധ്യതിരുവിതാംകൂറിലെ രണ്ട് പ്രധാന ആധ്യാത്മികസമ്മേളനങ്ങളില്‍ സതീശന്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.
മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഫെബ്രുവരി 15-നാണ് സതീശന്‍ പങ്കെടുക്കുക. കണ്‍വെന്‍ഷനില്‍ രാഷ്ട്രീയനേതാക്കള്‍ പങ്കെടുക്കാറുണ്ടെങ്കിലും അതിഥികളായി പ്രസംഗങ്ങള്‍ ശ്രവിക്കാറാണു പതിവ്. ചുരുക്കം പേര്‍ക്കേ പ്രസംഗിക്കാന്‍ അവസരം ലഭിക്കാറുള്ളൂ. 1935-ല്‍ സി.വി. കുഞ്ഞിരാമനും 1974-ല്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനും പങ്കെടുത്തു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന യുവജനസമ്മേളനത്തില്‍ കഴിഞ്ഞവര്‍ഷം പ്രസംഗിച്ചിരുന്നു. അതേ യോഗത്തിലേക്കാണ് ഇക്കുറി സതീശനും ക്ഷണം.
ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തില്‍ സതീശന്‍ മുമ്പും പങ്കെടുത്തിട്ടുണ്ട്. ഇക്കുറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടന യോഗത്തില്‍ മുഖ്യാതിഥി. ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് പരിഷത്തില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സംഘവേദിക്കു പുറത്ത് കേരളത്തില്‍ ആദ്യമായാണ് ഒരു പൊതുവേദിയില്‍ ഭാഗവത് പങ്കെടുക്കുന്നത്.
"
https://www.facebook.com/Malayalivartha