നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം
നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം.
മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസില്‍ (33) ആണ് മരിച്ചത്. കേസിലെ മുഖ്യപ്രതികള്‍ പിടിയിലായതിനെ തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം നടന്നു വരികെയാണ് മരണവിവരം അറിയുന്നത്. 2033ലാണ് കേസിന്നാസ്പദമായ സംഭവം.
മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരില്‍ തടവില്‍ പാര്‍പ്പിച്ചു കൊലപ്പെടുത്തിയ ശേഷം ചാലിയാര്‍ പുഴയില്‍ തള്ളിയെന്നാണ് കേസ്. 3177 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ് അടക്കം പന്ത്രണ്ട് പ്രതികളാണ് അറസ്റ്റിലായത്. കവര്‍ച്ചാ കേസിലെ പ്രതികള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയ ആത്മഹത്യ ഭീഷണിയില്‍ നിന്നാണ് കേരളം ഞെട്ടിയ കൊലപാതക കേസിലേക്ക് വഴിതുറന്നത്.
"
https://www.facebook.com/Malayalivartha