ഭക്തിസാന്ദ്രമായി.... തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് പുറപ്പെട്ടു....
ഭക്തിസാന്ദ്രമായി..... തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് പുറപ്പെട്ടു.... ശരണം വിളികള്‍ മുഴങ്ങി ഭക്തിസാന്ദ്ര അന്തരീക്ഷത്തില്‍ ഇന്ന് രാവിലെ ഏഴോടെയാണ് തിരുവിതാംകൂര്‍ മഹാരാജാവ് നടക്കുവെച്ച തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടത്.
ഘോഷയാത്രക്ക് 29 ഇടങ്ങളില്‍ സ്വീകരണം നല്‍കും. ബുധനാഴ്ച ഉച്ചയോടെ ഘോഷയാത്ര പമ്പയിലും വൈകിട്ട് ആറിന് മണിക്ക് സന്നിധാനത്തും എത്തും. തുടര്‍ന്ന് വൈകുന്നേരം ആറരക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. മണ്ഡലകാല ഉത്സവത്തിലെ പ്രധാന ചടങ്ങായ മണ്ഡലപൂജ 26ന് ഉച്ചക്ക് 12നും 12.30നും മധ്യേ നടക്കുന്നതാണ്.
തുടര്‍ന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ 41 ദിനങ്ങള്‍ നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിക്കുന്നതാണ്. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ച് മണിക്ക് നട വീണ്ടും തുറക്കും.
അതേസമയം, ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്ക് കണക്കിലെടുത്ത് മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളായ ഡിസംബര്‍ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. കൂടാതെ, സ്പോട്ട് ബുക്കിങ്ങും ഒഴിവാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha