അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ, രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും... 3 കിലോ മീറ്റര്‍ ദൂരത്താണ് കോളേജ്...
രണ്ടു കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി കൊണ്ട് മരണ വാർത്ത. ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘത്തിനുണ്ടായ സംശയം. ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടു. ആളെ കണ്ടതുമില്ല. മലിനജലം ഒഴുക്കുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് സംഘം മടങ്ങി.
പിന്നീട് വൈകീട്ട് നാലുമണിയോടെ വീണ്ടും ചാനല്‍ സംഘമെത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി. തുടര്‍ന്നുള്ള അന്വേഷണമാണ് നടുക്കുന്ന ദുരന്തം പുറത്തു കൊണ്ടു വന്നത്.മുട്ടം എം.ജി.എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകന്‍ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിനി പത്തനാപുരം മഞ്ഞക്കാല തലവൂര്‍ പള്ളിക്കിഴക്കേതില്‍ റെജി സാമുവലിന്റെ മകള്‍ അക്സാ റെജി(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രാദേശിക ചാനല്‍ സംഘത്തിനുണ്ടായ സംശയം പ്രദേശവാസിയായ സിനാജ് മലങ്കരയോട് വിവരം പറഞ്ഞു.ഇദ്ദേഹം വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു.ഡോണലിന്റെയും അക്സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്.
അപ്പോഴാണ് എഞ്ചിനിയറിങ് കോളേജിലെ കുട്ടികളെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞത്. കുളിക്കുന്നതിനിടെ അപകടത്തില്‍ പെട്ടതാണെന്നാണ് സൂചന. തൊടുപുഴയില്‍ നിന്നും അഗ്‌നിരക്ഷാസേനയേയും വിളിച്ചുവരുത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടാള്‍ ആഴമുള്ള കുത്തില്‍നിന്നും ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50-ഓടെ കുത്തിന്റെ താഴെ ഭാഗത്തുനിന്നും അക്സയുടെ മൃതദേഹവും കണ്ടെടുത്തു.
https://www.facebook.com/Malayalivartha