Widgets Magazine
22
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയൻ സർക്കാർ നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്...ഭാരതീയ റിസർവ് ബാങ്ക് പലവട്ടം ഓർമ്മിപ്പിച്ചിട്ടും, അത് ചെവിക്കൊള്ളാതെ പണം നിക്ഷേപിച്ചവരാണ് ഇപ്പോൾ മരണത്തിന് പിന്നാലെ ഭ്രാന്തമായി പായുന്നത്. ..


തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രായേൽ... സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച്, ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണ്...


പിവി അന്‍വറിന്റേത് വെറും തള്ളുകള്‍...എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്... എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ്...


അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ, രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും... 3 കിലോ മീറ്റര്‍ ദൂരത്താണ് കോളേജ്...


അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തുല്ല്യം

പല ബാങ്കുകളും പ്രതിസന്ധിയിലാണ്; സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

22 DECEMBER 2024 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മാതാപിതാക്കള്‍ക്ക് മക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ?

ബൈക്കപകടത്തില്‍ മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു

മൂന്നര മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകള്‍: ചരിത്ര മുന്നേറ്റം നടത്തി കാരുണ്യ സ്പര്‍ശം: പദ്ധതി വന്‍ വിജയം; കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

പിണറായി വിജയൻ സർക്കാർ നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്...ഭാരതീയ റിസർവ് ബാങ്ക് പലവട്ടം ഓർമ്മിപ്പിച്ചിട്ടും, അത് ചെവിക്കൊള്ളാതെ പണം നിക്ഷേപിച്ചവരാണ് ഇപ്പോൾ മരണത്തിന് പിന്നാലെ ഭ്രാന്തമായി പായുന്നത്. ..

നിക്ഷേപം മടക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി  പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-  . പല ബാങ്കുകളും പ്രതിസന്ധിയിലാണ്. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിക്ഷേപിച്ച പണം നല്‍കിയില്ലെന്നു മാത്രമല്ല, സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് സാബുവിനെ ഭീഷണിപ്പെടുത്തി. നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നത് സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്റെ ഉദാഹരണമാണ്.

സഹകരണ മേഖലയില്‍ ഐക്യം വേണമെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുമ്പോഴാണ് പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നത്. അത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത സ്ഥാപനമാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. ഇത്തരത്തില്‍ പിടിച്ചെടുത്ത പല ബാങ്കുകളും തകര്‍ച്ചയെ നേരിടുകയാണ്. 21 ബാങ്കുകളാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം സി.പി.എം പിടിച്ചെടുത്തത്. അതില്‍ പല ബാങ്കുകളും പ്രതിസന്ധിയിലാണ്. ഞങ്ങളുമായി ബന്ധപ്പെട്ടവരുടെ നിക്ഷേപമാണ് ഈ ബാങ്കുകളില്‍ ഏറ്റവും കൂടുതലുള്ളത്. ആ നിക്ഷേപമാണ് ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്.

ഞങ്ങള്‍ ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ 24 മണിക്കൂറിനുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടും. പിന്നെ ബാങ്ക് ഉണ്ടാകുമോ? അങ്ങനെ ചെയ്താല്‍ കേരളത്തിലെ സഹകരണ മേഖലയുടെ ഗതി എന്താകും? പക്ഷെ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പെരുമാറിയത്. എന്നാല്‍ സര്‍ക്കാര്‍ നിസാര കാര്യങ്ങള്‍ക്ക് പോലും യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയാണ്. അതിന്റെ തൊട്ടടുത്ത ദിവസം സി.പി.എമ്മിനെ കൊണ്ട് മാര്‍ച്ച് നടത്തിക്കും. ഇതോടെ പണം നിക്ഷേപിച്ചിരിക്കുന്നവര്‍ക്ക് ഭയമാകും.

സി.പി.എം തന്നെയാണ് സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത്. ഈ നടപടിയുമായി മുന്നോട്ട് പോയാല്‍ കേരളത്തിലെ സഹകരണ മേഖല തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സഹകരണ മന്ത്രി വി.എന്‍ വാസവനെയും സി.പി.എമ്മിനെയും ഓര്‍മ്മപ്പെടുത്തുന്നു. സഹകരണ മേഖല തകരുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് സംസ്ഥാനം മുഴുവന്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അപകടകരമായ നിലയിലേക്കാണ് സഹകരണരംഗം പോകുന്നത്.

കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാലും അതിന്റെ ഗുണം കിട്ടുന്നത് കോണ്‍ഗ്രസിനും യു.ഡി.എഫിനുമാണ്. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിവിധ സമുദായ സംഘടനകളുമായി ബന്ധമുണ്ട്. എല്ലാവര്‍ക്കും ബന്ധമുണ്ടാകുമ്പോഴാണ് അതിന്റെ ഗുണഫലം കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ മതസംഘടനകളുമായും സമൂഹത്തിലെ പ്രമുഖരുമായും നല്ല ബന്ധമുണ്ടാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് യു.ഡി.എഫ് ചെയര്‍മാനെന്ന നിലയില്‍ ഞാനാണ്. ഞങ്ങള്‍ എല്ലാവരും കൂടി ശ്രമിച്ചാല്‍ മാത്രമെ യു.ഡി.എഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനാകൂ.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി: കുവൈറ്റിലെ ദശലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിനു നന്ദി പറഞ്ഞ് മോഡി  (5 minutes ago)

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (19 minutes ago)

മാതാപിതാക്കള്‍ക്ക് മക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ?  (30 minutes ago)

പരീക്ഷയ്ക്ക് പഠിച്ചില്ല: സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാര്‍ത്ഥികള്‍  (1 hour ago)

ബൈക്കപകടത്തില്‍ മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു  (2 hours ago)

അല്ലു അര്‍ജുന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം: 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു  (2 hours ago)

കുവൈത്തിന്റെ പരമോന്നത ബഹുമതിയാണ് ഇന്ത്യയ്ക്കു കിട്ടിയതെന്നു പ്രധാനമന്ത്രി  (3 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിയെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും മര്‍ദിച്ച് വീടും കത്തിച്ചു  (3 hours ago)

തുര്‍ക്കിയില്‍ ആശുപത്രിക്കു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 4 മരണം...  (4 hours ago)

മൂന്നര മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകള്‍: ചരിത്ര മുന്നേറ്റം നടത്തി കാരുണ്യ സ്പര്‍ശം: പദ്ധതി വന്‍ വിജയം; കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍  (4 hours ago)

പിതാവ് വാങ്ങിയ പണം സമയത്ത് തിരികെ നല്‍കിയില്ല: 7 വയസുള്ള മകളെ തട്ടിക്കൊണ്ട് പോയി വിറ്റ് വായ്പ നല്‍കിയവര്‍  (5 hours ago)

സഖാക്കൾ കോടിപതികളായതെങ്ങനെ?  (5 hours ago)

പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കേണ്ടി വരുന്ന സമയങ്ങളിൽ മാളത്തിൽ കയറി പതുങ്ങും; എന്നിട്ട് സൈബർ ഇടങ്ങളിൽ വല്ലവരുടേം സ്വകാര്യതയ്ക്ക് കീഴേ അട്ടിപ്പേറ് കിടന്നിട്ട് ഡോഗ് ഷോ കാണിക്കും;-മലയാളി ഡാ;  (5 hours ago)

ISRAEL MAP മാപ്പിൽ ചുരുങ്ങി ദുര്‍ബലമായി അറബ് രാജ്യങ്ങള്‍  (5 hours ago)

അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയര്‍ന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചത്; തുറന്നടിച്ച് കെ.സ  (5 hours ago)

Malayali Vartha Recommends