'ഹൃദയപൂര്‍വം' രജതജൂബിലി ജനുവരി 13ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും
'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ജനുവരി 13നു 3.30നു മാമ്മന്‍ മാപ്പിള ഹാളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മിസൈല്‍ ശാസ്ത്രജ്ഞയും നൂറുല്‍ ഇസ്ലാം സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ.ടെസ്സി തോമസ് അധ്യക്ഷത വഹിക്കും. 'ഹൃദയപൂര്‍വം @ 25' പോസ്റ്റല്‍ കവര്‍ പ്രകാശനം മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ.അജിത് മുല്ലശേരി നിര്‍വഹിക്കും. മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും ചേര്‍ന്നാണ് ഇത് നടത്തുന്ന്.
ഹൃദയപൂര്‍വം ഹൃദയ പരിചരണ പദ്ധതിക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ മിഷനിലെ ഡോക്ടര്‍മാരെ ഗവര്‍ണര്‍ ആദരിക്കും. അന്നു രാവിലെ 10.30ന് ഹൃദയാരോഗ്യം സംബന്ധിച്ചു വിദഗ്ധരുടെ പാനല്‍ചര്‍ച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മദ്രാസ് മെഡിക്കല്‍ മിഷനിലെ പാരാമെഡിക്കല്‍ ജീവനക്കാരെ മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റര്‍ ഹര്‍ഷ മാത്യു ആദരിക്കും. വൈകിട്ട് 5 മുതല്‍ കലാസന്ധ്യ.
നിര്‍ധനരായ ഹൃദ്രോഗികള്‍ക്കു പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും അവസരമൊരുക്കാന്‍ മനോരമ 1999 ല്‍ ആരംഭിച്ച പദ്ധതിയാണു ഹൃദയപൂര്‍വം. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 82 സൗജന്യ ഹൃദയ പരിശോധനാ ക്യാംപുകളും 2,500 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്.
'ഹൃദയപൂര്‍വം' കൂട്ടയോട്ടം എല്ലാ ജില്ലകളിലും ജനുവരി 12ന്
'ഹൃദയപൂര്‍വം' പദ്ധതിയുടെ രജത ജൂബിലിയോട് അനുബന്ധിച്ചു ജനുവരി 12ന് കേരളത്തിലെ എല്ലാ ജില്ലകളിലും കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. കര്‍മോത്സുകതയ്ക്കു ഹൃദയം ഉപയോഗിക്കാം (യൂസ് ഹാര്‍ട്ട് ഫോര്‍ ആക്ഷന്‍) എന്ന ലോക ഹൃദയദിനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണു കൂട്ടയോട്ടം. രാവിലെ 6.30ന് ആരംഭിക്കും. ദൂരം 5 കിലോമീറ്റര്‍. ഓരോ ജില്ലയിലും പരമാവധി 200 പേര്‍ക്കു പങ്കെടുക്കാം.
റജിസ്‌ട്രേഷനുള്ള ഫോണ്‍ നമ്പര്‍:
തിരുവനന്തപുരം - ഫോണ്‍: 0471 2765000
കൊല്ലം - ഫോണ്‍: 0474 2754300
പത്തനംതിട്ട - ഫോണ്‍: 0468 2271750
ആലപ്പുഴ - ഫോണ്‍: 0477 2240551
കോട്ടയം - ഫോണ്‍: 0481 2587625
ഇടുക്കി - ഫോണ്‍: 0486 2222717
കൊച്ചി - ഫോണ്‍: 0484 4447170
തൃശൂര്‍ - ഫോണ്‍: 0487 2443074
പാലക്കാട് - ഫോണ്‍: 0491 2537731
മലപ്പുറം - ഫോണ്‍: 0483 2900700
കോഴിക്കോട് - ഫോണ്‍: 0495 2367522
വയനാട് - ഫോണ്‍: 0495 2367522
കണ്ണൂര്‍ - ഫോണ്‍: 0497 2704774
കാസര്‍കോട് - ഫോണ്‍: 0497 2716600
പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വിളിക്കാം. ക്രിസ്മസ് ദിനത്തിലും ഞായറാഴ്ചകളിലും റജിസ്‌ട്രേഷന്‍ ഉണ്ടാകില്ല.
https://www.facebook.com/Malayalivartha