ബൈക്കപകടത്തില്‍ മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു
പള്ളിക്കരണൈയിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു. ചെന്നൈയില്‍ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുല്‍ (24) എന്നിവരാണ് മരിച്ചത്.
വാരാന്ത്യ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോള്‍ ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മദ്യപിച്ച് അമിതവേഗത്തില്‍ ഇരുചക്ര വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. രണ്ടുപേരും സംഭവസ്ഥലത്തു മരിച്ചു.
https://www.facebook.com/Malayalivartha