എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ച എന്‍ജിനീയറിങ് വിദ്യാര്ഥികളുടേതു മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണല്‍ ഷാജി 22), സൈബര്‍ സെക്യൂരിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലം തലവൂര്‍ മഞ്ഞക്കാല പള്ളിക്കിഴക്കേതില്‍ അക്സാ റെജി (18) എന്നിവരെയാണ് ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഡോണല്‍ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും കണ്ണിലും മുറിവുകളുണ്ടായിരുന്നു. ഇത് മീന്‍ കൊത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
https://www.facebook.com/Malayalivartha