ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്
ഒരിക്കല്‍ പാരിതോഷികവുമായി തന്റെ അടുത്ത് വന്നപ്പോഴുള്ള സംഭവം പറഞ്ഞ് ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്. പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി.ജോയ് ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
താന്‍ ജില്ലാ സെക്രട്ടറിയായപ്പോള്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്‌പ്രേയും 50,000 രൂപയുമായി മധു കാണാന്‍ വന്നു. പെട്ടിയെടുത്ത് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നും ജോയ് പറഞ്ഞു. പാരിതോഷികം നല്‍കി മധു ഉന്നത സ്ഥാനങ്ങള്‍ നേടിയതായി ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് മധു പാര്‍ട്ടി വിട്ടത്. ഏരിയ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ മധു പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മധുവിനെ സിപിഎം പുറത്താക്കി.
മധുവിന്റെ വിഷയത്തില്‍ സംസ്ഥാന- ജില്ലാ നേതൃത്വത്തിനു നേരെ രൂക്ഷമായ വിമര്‍ശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉണ്ടായത്. മധു കഴക്കൂട്ടം വഴി പോയപ്പോള്‍ വെറുതെ കസേരയില്‍ കയറി ഇരുന്നതല്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു. ജില്ലാ-സംസ്ഥാന നേതൃത്വമാണ് മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തില്‍നിന്നു നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha