കേരളത്തില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങിയാല്‍.... വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ സംസ്ഥാന സര്‍ക്കാര്‍... കേരളത്തിലെ തോറിയം ഉപയോഗിച്ച് കേരളത്തിന് പുറത്ത്..നീക്കങ്ങൾ തുടങ്ങിയോ..?
കേരളത്തില്‍ ആണവ നിലയങ്ങള്‍ വന്നാൽ അതുണ്ടാക്കാൻ പോകുന്ന പ്രതിഷേധങ്ങൾ വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ സർക്കാർ സൂക്ഷിച്ചാണ് കരുക്കൾ നീക്കുന്നത് . കേരളത്തില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങിയാല്‍ വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് കേരളത്തിലെ തോറിയം ഉപയോഗിച്ച് കേരളത്തിന് പുറത്ത് ആണവ നിലയങ്ങള്‍ എന്ന ആശയം ഉയര്‍ത്തുന്നത്. യൂണിറ്റിന് ഒരു രൂപയില്‍ വൈദ്യുതി നിര്‍മ്മാണമാണ് കേരളത്തിന്റെ ലക്ഷ്യം.
അതിനിടെ കേരളത്തില്‍ ആണവ വിരുദ്ധ കണ്‍വെന്‍ഷനും തുടങ്ങി കഴിഞ്ഞു. അണുബോംബുകള്‍ കൊണ്ടുനടക്കാന്‍ പറ്റുമെങ്കില്‍ ആണവനിലയങ്ങള്‍ ഉറപ്പിച്ചുവെച്ച അണുബോംബാണ്. രണ്ടിലും പ്ലൂട്ടോണിയം ആണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് കൂടംകുളം എസ്.പി. ഉദയകുമാര്‍ പറഞ്ഞു. ചീമേനിയില്‍ നടന്ന ആണവവിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ആണവനിലയം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും വലിയതോതില്‍ നമുക്ക് വൈദ്യുതി നഷ്ടം സംഭവിക്കുന്നു.
മാത്രമല്ല 600 വര്‍ഷത്തോളം ആണവ മാലിന്യങ്ങള്‍ സൂക്ഷിച്ചുവെക്കണം. ഇതിനായി വന്‍ തുകയാണ് ആവശ്യം. ഇരുപതിനായിരം വര്‍ഷത്തോളം ആണവമാലിന്യങ്ങള്‍ ഭീഷണിയുമാണ്. പെരിങ്ങോം, ഭൂതത്താന്‍കെട്ട് ആണവ പദ്ധതികള്‍ വന്നപ്പോള്‍ എതിര്‍ത്ത് തള്ളിയതാണ് കേരളത്തിലെ ജനങ്ങള്‍. മറ്റ് സംസ്ഥാനങ്ങള്‍ പോലെ അല്ല കേരളം. ഇവിടെ ഇത് തടയാന്‍ പറ്റുന്നില്ലെങ്കില്‍ ഇനി എവിടെയും തടയാന്‍കഴിയില്ല. -എസ്.പി. ഉദയകുമാര്‍ പറഞ്ഞു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി.
https://www.facebook.com/Malayalivartha