സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തെരഞ്ഞെടുത്തു...
സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്. ജില്ലയുടെ നീറുന്ന പ്രശ്നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തില്‍ സജീവ ചര്‍ച്ചയായി മാറി.
പ്രശ്നപരിഹാരങ്ങള്‍ക്കുള്ള തീരുമാനങ്ങളുമുണ്ടായി. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാത, ഭൂപ്രശ്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി. സമ്മേളനത്തിന് സമാപനം കുറിച്ച് പകല്‍ മൂന്നിന് റാലി തുടങ്ങും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (നഗരസഭാ സ്റ്റേഡിയം) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha