Widgets Magazine
23
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്...അപകടം ഉണ്ടായ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു... കനത്ത പൊലീസ് കാവലിലാണ് നടൻ തിയേറ്റർ വിടുന്നത്...


സി.പി. എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് വൻ ഒഴുക്കെന്ന് സി പി എം ജില്ലാ സമ്മേളനത്തിൽ വിമർശനം....മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ഇതിന് വളം വച്ചുകൊടുക്കുകയാണെന്നും പരാതിയുയർന്നു....


യെമനിലെ ഹൂതി വിമതർ ടെൽ അവീവിൽ മിസൈൽ പ്രയോഗിച്ചതിന് ശേഷം...തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..ഇറാന്റെ അവസാനത്തെ ശേഷിക്കുന്ന ആയുധമായ ഹൂത്തികളെ തീർക്കും...


കേരളത്തില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങിയാല്‍.... വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ സംസ്ഥാന സര്‍ക്കാര്‍... കേരളത്തിലെ തോറിയം ഉപയോഗിച്ച് കേരളത്തിന് പുറത്ത്..നീക്കങ്ങൾ തുടങ്ങിയോ..?


ആരാധകരുടെ മനം നിറഞ്ഞു... മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും പ്രകടനം; മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്തു

സി.പി. എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് വൻ ഒഴുക്കെന്ന് സി പി എം ജില്ലാ സമ്മേളനത്തിൽ വിമർശനം....മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ഇതിന് വളം വച്ചുകൊടുക്കുകയാണെന്നും പരാതിയുയർന്നു....

23 DECEMBER 2024 03:17 PM IST
മലയാളി വാര്‍ത്ത

സി.പി. എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് വൻ ഒഴുക്കെന്ന് സി പി എം ജില്ലാ സമ്മേളനത്തിൽ വിമർശനം.മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ഇതിന് വളം വച്ചുകൊടുക്കുകയാണെന്നും പരാതിയുയർന്നു. ബി.ജെ പിക്കാർ പറഞ്ഞാൽ നടക്കുന്ന കാര്യങ്ങൾ പോലും തങ്ങൾ പറഞ്ഞാൽ പോലീസുകാർ കേൾക്കാറില്ലെന്നും ആക്ഷേപം ഉയർന്നു . പല  വിമർശനങ്ങളും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഉണ്ടായത്. അതിനൊന്നും അദ്ദേഹം മറുപടി പറഞ്ഞതേയില്ല. അടുത്ത തവണ ജില്ലാ സെക്രട്ടറി ജയിച്ചാൽ ഭാഗ്യം എന്നാണ്  പ്രതിനിധികൾ പറഞത് ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി സെക്രട്ടറിയെ പരിഹസിച്ചും സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾ മേളം കൊഴുപ്പിച്ചിട്ടും ഉന്നത നേതാക്കൾ നിശബ്ദത പാലിച്ചതേയുള്ളു. 

 

എം വി ഗോവിന്ദൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്ന് വനിതാ നേതാവ് തുറന്നടിച്ചു. കരുത്തനായ മന്ത്രിയുണ്ടായിട്ടും പൊതുവിഭ്യാഭ്യാസ ഡയറക്ടരുടെ ഭരണമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെതിരായ വിമര്‍ശനം.സര്‍ക്കാര്‍ ശൈലിയും വകുപ്പുകളുടെ പ്രവര്‍ത്തനവും സംബന്ധിച്ച് നിശിതമായ വിമര്‍ശനമാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയരുന്നത്. ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ പ്രതിനിധികൾ ആഞ്ഞടിക്കുകയാണ്. പൊലീസിന്‍റെ പ്രവര്‍ത്തന രീതിക്കെതിരായ വിമര്‍ശനത്തിനിടെയാണ്  പാർട്ടി സെക്രട്ടറിയുടെ ശൈലിക്കും പരിഹാസം. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കുെതിരെയുള്ള കേസുകളിൽ നടപടിയില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു എന്ന് കൂടി വിമര്‍ശിച്ച വനിതാ പ്രതിനിധി, നിശ്ചിത പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും ചോദിച്ചു. കെഎസ്ടിഎ അടക്കം ഇടത് അധ്യാപക സംഘടനകളുടെ അതിരൂക്ഷ എതിര്‍പ്പിന് പിന്നാലെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചെയ്തികളിൽ സംഘടനാ സമ്മേളനത്തിലും ചര്‍ച്ചയായത്. കരുത്തനായ മന്ത്രി ഉണ്ടായിട്ട് പോലും ഉദ്യോഗസ്ഥ ഭരണത്തിൽ ഇടപെടാൻ കഴിയുന്നില്ലെന്ന് വി ശിവൻകുട്ടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ആരോഗ്യ തദ്ദേശ ഭരണ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ധനവകുപ്പിന് പിടിപ്പുകേടെന്ന ആക്ഷേപവും എല്ലാം പ്രതിനിധികൾ ചര്‍ച്ചയിലുന്നയിക്കുന്നുണ്ട്.

 

നാളെ വൈകീട്ട് വിഴിഞ്ഞത്താണ് പൊതുസമ്മേളനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ  സർക്കാർ പ്രവർത്തനത്തിനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടില്‍ പരാമര്‍ശം. ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി സംഭവിച്ചെന്നാണ് വിമര്‍ശനം. പാർട്ടി സംഘടനാ നേതൃത്വം തിരുത്തലിന് തയ്യാറാകണമെന്നും സമ്മേളനത്തിൽ ആവശ്യമുയര്‍ന്നു. എഡിജിപി എംആർ അജിത് കുമാറിനെ ഡിജിപി സ്ഥാനക്കയറ്റ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് അടക്കമുള്ള നടപടികൾ പാർട്ടി രീതിയല്ല. ആഭ്യന്തര വകുപ്പിനെതിരെയും വിവിധ സേവനങ്ങളുടെ ഫീസ് നിരക്കുകൾ കൂട്ടിയ സർക്കാർ നടപടിക്കെതിരെയും വലിയ വിമർശമമാണ് പ്രതിനിധി സമ്മേളനത്തിൽ ഉയർന്നത്.

 

തുടർ ഭരണം സഖാക്കളിൽ മൂല്യച്യുതി ഉണ്ടാക്കി. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ല. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തതും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി വളർച്ചയും ഒന്നും തിരിച്ചറിയാൻ കഴിയാതെ പോയി. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തിട്ടും അറിഞ്ഞവർ പാർട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്നും വിമർശനമുണ്ടായി. ഡിവൈഎഫ്ഐ ചാരിറ്റി സംഘടന മാത്രമായെന്നും ജില്ലാ എസ്എഫ്ഐയുടെ ഇപ്പഴത്തെ പോക്കേ് നിയന്ത്രിച്ചേ തീരുവെന്നും സമ്മേളന വേദിയിൽ അഭിപ്രായം ഉയർന്നു. വർഗ്ഗീയതയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ ഒന്നും ഡിവൈഎഫ്ഐ ചെയ്യുന്നില്ലെന്നാണ് സമ്മേളനത്തിൽ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം. നഗരസഭാ ഭരണത്തിന് ജില്ലാ സമ്മേളനത്തിൽ തല്ലും തലോടലുമുണ്ടായി. ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് ഉയര്‍ന്ന വിമർശനം.

അതേസമയം, മേയറെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്നും ബിജെപിയും മാധ്യമങ്ങളും മേയറെ വേട്ടയാടുന്നുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സിപിഎം ജില്ലാ സമ്മേളനത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. മേയർക്കു ധിക്കാരവും ധാർഷ്ട്യവുമാണെന്ന് പ്രതിനിധികളിൽ ചിലർ വിമർശിച്ചു. ദേശീയ- രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയിട്ടു കാര്യമില്ല. ജനങ്ങളുടെ അവാർഡാണു വേണ്ടത്. അതിൽ മേയർ തികഞ്ഞ പരാജയമെന്നും വിമർശനമുണ്ടായി. മേയറെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അവർ പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിലും വിമർശനമുണ്ടായി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലുമില്ല. രാത്രി കാലങ്ങളിൽ ഡോക്ടർമാരുമില്ല.

 

പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ലെന്നും പരാതി ഉയർന്നു. പാർട്ടിക്കാരാണെന്ന് പറഞ്ഞാൽ അവഗണനയാണ്. എന്നാൽ ബിജെപിക്കാർക്കും എസ്ഡിപിഐക്കാർക്കും നല്ല പരിഗണന കിട്ടുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമെന്നായിരുന്നു വിമർശനം. വിദ്യാഭ്യാസ വകുപ്പിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് എല്ലാം തീരുമാനിക്കുന്നത്. ശക്തനായ മന്ത്രി ഉണ്ടായിട്ടു പോലും ഒന്നും ചെയ്യാനാവുന്നില്ല.പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി രംഗത്തെത്തി. പൊലീസിനെ വിമർശിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിയെ പ്രതിനിധി പരിഹസിച്ചത്. ഗോവിന്ദൻ മാഷിന്റെ വൈരുധ്യാത്മക ഭൗതികവാദം എന്താണെന്ന് അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്ന് പ്രതിനിധി പറഞ്ഞു.

 

സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർഥം മനസ്സിലാകുന്നത് അപ്പോഴായിരിക്കും. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ല. പാർട്ടി നേതാക്കൾക്ക് പോലും നീതി ലഭിക്കുന്നില്ല.പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. നിശ്ചിത പാർട്ടി പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജവം ഉണ്ടോ എന്നും പ്രതിനിധി ചോദിച്ചു. ബിജെപിയിൽ ചേർന്ന കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി വിഷയത്തിൽ സംസ്ഥാന- ജില്ലാ നേതൃത്വത്തിനു നേരെ വിമർശനമുണ്ടായി. മധു കഴക്കൂട്ടം വഴി പോയപ്പോൾ വെറുതെ കസേരയിൽ കയറി ഇരുന്നതല്ലെന്നു ഒരു പ്രതിനിധി പറഞ്ഞു. ജില്ലാ-സംസ്ഥാന നേതൃത്വമാണ് മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്.

 

മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തിൽനിന്നു നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്നും പ്രതിനിധികൾ പറഞ്ഞു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്കെതിര ആഞ്ഞടിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി ജോയ് വിമര്‍ശിച്ചു.സെക്രട്ടറിയായപ്പോള്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും 50000 രൂപയുമായി മധു മുല്ലശ്ശേരി തന്നെ കാണാൻ വന്നിരുന്നു. പെട്ടിയെടുത്ത് ഇറങ്ങി പോകാൻ താന്‍ ആവശ്യപ്പെട്ടെന്നും വി ജോയ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു  വി ജോയിയുടെ പരാമര്‍ശനം. വഞ്ചിയൂർ ബാബുവിനെ മറുപടി പ്രസംഗത്തിൽ വി ജോയി വിമർശിച്ചു. മാന്യമായ ഭാഷയിൽ സംസാരിക്കണമെന്നും വനിതാ സഖാക്കളോട് മോശം ഭാഷയും പെരുമാറ്റവും പാടില്ലെന്നും വി ജോയ് പറഞ്ഞു.

 

മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തതും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി വളർച്ചയും ഒന്നും തിരിച്ചറിയാൻ കഴിയാതെ പോയി എന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തിട്ടും അറിഞ്ഞവർ പാർട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്നും വിമർശനമുണ്ടായിരുന്നു. മധു മുല്ലശേരിയും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും ചേർന്ന് ആറ്റിങ്ങലിനെ ഹൈജാക്ക് ചെയ്യുമെന്ന ആരോപണം മുമ്പേയുണ്ട്. ആറ്റിങ്ങൽ ബി.ജെ പിക്ക് സ്വാധീനമുള്ള ഭൂമിയായതുകൊണ്ടാണ് വി.മുരളീധരൻ അവിടെ പ്രവർത്തനം കേന്ദ്രീകരിക്കുന്നതെന്നും പ്രതിനിധികൾ പറഞ്ഞു.സി പി എമ്മിൽ നിന്നും വൻ തോതിൽ ബി ജെ പിയിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടായതായി 22-ാം പാർട്ടി കോൺഗ്രസിൽ  അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

 

കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സി പി എം അണികൾ ബി ജെ പിയിലേക്ക് കൊഴിഞ്ഞു പോകുന്നതായി പാർട്ടി കോൺഗ്രസിൽ അവതരിപിച്ച റിപ്പോർട്ടിൽ പറയുന്നു.24 സംസ്ഥാനങ്ങ്ളിൽ നിന്നായി 811 പ്രതിനിധികൾ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസിലാണ് അണികളെ ഞെട്ടിച്ച കണക്ക് അവതരിപ്പിച്ചത്. ആർ എസ് എസിൻ്റെ വളർച്ച തിരിച്ചറിയാൻ പാർട്ടിക്കും ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും പാർട്ടിയെ നയിക്കുന്ന നേതാക്കൾക്കും കഴിഞ്ഞില്ലെന്നാണ് പ്രതിനിധികൾ കുറ്റപ്പെടുത്തിയത്.പശ്ചിമ ബംഗാളിലും ത്രിപുരയിലും ബി ജെ പിയുടെ വളർച്ച തിരിച്ചറിഞ്ഞില്ല. ബിജെപിക്ക്  പകരം ചില സംസ്ഥാനങ്ങളിൽ  സി പി എം എതിർക്കുന്നത് പ്രാദേശിക പാർട്ടികളെയാണെന്നും ഇത് ഗുരുതര പ്രതിസന്ധിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.കേരളത്തിൽ സി പി എം എതിർക്കുന്നത്

 

കോൺഗ്രസിനെയാണെന്നും ബിജെപിയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രതിനിധികൾ പിണറായിക്കിട്ട് പണിഞ്ഞതാണ്.  കേരളത്തിലെ ബി ജെ പി നേതാക്കളുമായി ചില നേതാക്കൾ അടുത്ത ബന്ധം പുലർത്തുന്നു എന്ന ആരോപണവും പ്രതിനിധികൾ ഉന്നയിച്ചു.ഇതിന് കേരള നേതാക്കൾ മറുപടി പറഞ്ഞില്ല.ഒരു ദേശീയ പാർട്ടിയായി സി പി എമ്മിന് മുന്നോട്ടു പോകാൻ കേരളം മാത്രമാണ്പ്രതീക്ഷയെന്ന്  സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  പാർട്ടി അംഗങ്ങളുടെ എണ്ണത്തിലും കേരളത്തെ മാത്രമാണ് പ്രതീക്ഷയോടെ കാണുന്നത്. ത്രിപുരയിലും ബംഗാളിലും പാർട്ടിയുടെ ശക്തി കേന്ദ്രങ്ങൾ ചോർന്നു പോയതായി സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രവർത്തനം ശക്തമാക്കാൻ ഇടതുമുന്നണി വിപുലീകരിക്കണമെന്നും വർഗ ബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

 

സി പി എം വിടുന്നവരെല്ലാം ബി ജെ പിയിൽ ചേക്കേറുന്നു എന്നാണ് പ്രമേയം പറയുന്നത്. ഇത് കേരളത്തിൽ മാത്രമുള്ള പ്രത്യേകതയല്ലെന്നും റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ പാര്‍ട്ടി കോൺഗ്രസ് നടക്കുമ്പോൾ 10,25,352 അംഗങ്ങളുണ്ടായിരുന്നത് 9,85,757 അംഗങ്ങളായി കുറഞ്ഞു. കേരളത്തിലെ പാർട്ടി അംഗങ്ങൾ 4,63,472ല്‍നിന്നു 5,27,174 ആയി വർധിച്ചു. പശ്ചിമ ബംഗാളിൽ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827  ആയി.ത്രിപുരയിലെ അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. 97,990 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോഴുള്ളത് 50,612 പേർ. അസം, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ചത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ചില സംസ്ഥാനങ്ങളിൽ അംഗസംഖ്യയിൽ നേരിയ വർധനയുണ്ടായതായി  റിപ്പോർട്ട് വിലയിരുത്തുന്നു. 

ആന്ധ– 2017ൽ–50000, നിലവിൽ–23,130. കർണാടക– 2017ൽ–9190 നിലവിൽ–8052.തമിഴ്നാട്– 2017ൽ 93780, നിലവിൽ–93,982. മഹാരാഷ്ട്ര– 2017ൽ 12458, നിലവിൽ 12807. ബിഹാർ–  2017ൽ 18590, നിലവിൽ 19400. ഗുജറാത്ത്– 2017ൽ 3718, നിലവിൽ 3724..ഹിമാചൽപ്രദേശ്–  2017ൽ 2016, നിലവിൽ 2205 . പഞ്ചാബ്– 2017ൽ 7693, നിലവിൽ 8389.രാജസ്ഥാൻ– 2017ൽ 4707, നിലവിൽ 5218. ഡൽഹി– 2017ൽ 2023, നിലവിൽ 2213.തെലങ്കാന– 2017ൽ 35,170, നിലവിൽ 3217. അടുത്ത പാർട്ടി കോൺഗ്രസിൽ ഇതിന്റെ എണ്ണം വർധിക്കുകേയേയുള്ളു. സി പി എം ഒരു പ്രാദേശിക പാർട്ടിയായി പരിണമിക്കുന്നു എന്ന പരാതിയാണ്  പ്രതിനിധികൾ ഉന്നയിച്ചത്.പാർട്ടിയെ കരുത്തോടെ നയിക്കേണ്ട നേതൃത്വം പല സ്ഥലങ്ങളിലും പരാജയമായി.  എല്ലാറ്റിനും നിശബ്ദ സാക്ഷിയായി പിണറായി വിജയൻ വേദിയിൽ തന്നെയിരുന്നു. ബി ജെ പി ക്കെതിരെ പ്രതിനിധികൾ വിമർശനം ഉയർത്തുമ്പോൾ പിണറായി വിജയൻ്റെ ഭാഗത്ത് നിന്നുണ്ടായത് അത്ഭുതകരമായ ചില മാറ്റങ്ങളാണ്. അദ്ദേഹം അതിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പിന്നീട്  സംസാരിച്ചത്.


സി പി എമ്മിന് നിയത്രിക്കാൻ കഴിയാത്ത തരത്തിൽ വിവാദം വളരുകയാണ്. സി.പി എമ്മുകാർക്ക് യാതൊരു പരിഗണനയും സ്റ്റേഷനിൽ  നിന്നും ലഭിക്കുന്നില്ലെന്ന് പാർട്ടിക്കാർ തന്നെ പറഞ്ഞാൽ അത് വലിയ പ്രതിസന്ധിക്ക് കാരണമായി തീരും. മുഖ്യമന്ത്രിയാകട്ടെ ഒന്നും മറുപടി പറയുന്നതേയില്ല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയ്പൂരില്‍ സിഎന്‍ജി ട്രക്ക് അപകടത്തില്‍പെട്ട് തീപിടിച്ച് 14 മരണം  (35 minutes ago)

മദ്യലഹരിയില്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ പൊലീസുകാരന് ദാരുണാന്ത്യം  (1 hour ago)

എംസി റോഡില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു  (1 hour ago)

ലൈംഗിക പീഡന കേസില്‍ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിംഗ് സംവിധാനം എംസിസിയില്‍; മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനും പുതിയ സംവിധാനം  (2 hours ago)

സ്ലീപ്പര്‍ ബസിന്‌ തീ പിടിച്ചു: ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടത് 34 ജീവനുകള്‍  (3 hours ago)

കുവൈത്ത് സന്ദർശനം വെറുതെയായില്ല, പ്രവാസികൾക്ക് വലിയ ഊർജ്ജം പകരുന്ന ചരിത്ര സന്ദർശനത്തിൽ ആ 4 ലക്ഷ്യം നേടിയെടുത്ത് മോദി, ബയാന്‍ കൊട്ടാരത്തില്‍ അമീറുമായുള്ള കൂടിക്കാഴ്ച്ചയിൽ ഒപ്പുവച്ചത് ഈ കരാറുകളിൽ, ഇന്ത  (3 hours ago)

പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടിയെയും രണ്ട് സുഹൃത്തുക്കളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പെരിയ ഇരട്ടക്കൊലക്കേസ്: കേസിന്റെ വാദം പൂര്‍ത്തിയായി; സിബിഐ കോടതി വിധി ഡിസംബര്‍ 28ന്  (4 hours ago)

ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ഗോവിന്ദന്‍  (4 hours ago)

ALLU ARJUN കൂടുതൽ തെളിവുകൾ പുറത്ത്  (4 hours ago)

Cpim അതു കേട്ട് മുഖ്യമന്ത്രി ഞെട്ടി ...  (5 hours ago)

ISRAEL ഹൂത്തികൾക്ക് തിരിച്ചടി ഉടൻ  (6 hours ago)

സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തെരഞ്ഞെടുത്തു...  (6 hours ago)

പാകിസ്ഥാന് ചരിത്ര നേട്ടം.... ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി  (6 hours ago)

Malayali Vartha Recommends