രണ്ടാം സംസ്ഥാന പ്രിസണ്‍മീറ്റിന്റെ കൊടിയിറങ്ങി...
ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനും ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പു വരുത്തുന്നതിനും ജീവനക്കാരുടെ കലാകായിക മികവുകള്‍ പരിപോഷിപ്പിക്കുന്നതിലേയ്ക്കുമായി മറ്റ് സേനാ വിഭാഗങ്ങളില്‍ നടത്തി വരുന്ന രീതിയില്‍ വര്‍ഷത്തില്‍ ഒരു തവണ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവായതിനെ തുടര്‍ന്ന് 2023ല്‍ ഉത്തരമേഖലയില്‍ (കണ്ണൂര്‍) വച്ചാണ് ആദ്യത്തെ പ്രിസണ്‍ മീറ്റ് നടത്തപ്പെട്ടത്.
പ്രിസണ്‍ മീറ്റിന്റെ ഭാഗമായി അത്‌ലെറ്റിക്‌സ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, കരാട്ടേ, ശരീര സൗന്ദര്യമത്സരം തുടങ്ങിയ ടീം ഇനങ്ങളും ഇന്‍ഡോര്‍ ഗെയിമുകളായ ചെസ്സ്, ക്യാരംസ് എന്നിവയും കലാസാഹിത്യ രചനാ മത്സരങ്ങളും നടത്തപ്പെട്ടു. 2024 ഡിസംബര്‍ മാസം 21 മുതല്‍ 23 വരെയാണ് മത്സരങ്ങള്‍ നടത്തപ്പെട്ടത്. അത്‌ലെറ്റിക്‌സ് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ചും ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ പൂജപ്പുര ശ്രീ ചിത്തിര തിരുനാള്‍ സ്റ്റേഡിയത്തില്‍ വച്ചും, ബാഡ്മിന്റണ്‍ തിരുമല സണ്ണി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചും കലാ മത്സരങ്ങള്‍ തിരുവനന്തപുരം സിക്കയില്‍ വച്ചുമാണ് നടത്തപ്പെട്ടത്. 339 പോയിന്റുമായി ദക്ഷിണമേഖല മീറ്റ് ചാമ്പന്‍മാരായി എവറോളിംഗ് ട്രോഫിയ്ക്ക് അര്‍ഹരായി. 317 പോയിന്റുമായി ഉത്തരമേഖല രണ്ടാം സ്ഥാനവും 92 പോയിന്റുമായി മദ്ധ്യമേഖല മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.
ജയില്‍ ആസ്ഥാനകാര്യാലയം ഡി.ഐ.ജി. എം.കെ.വിനോദ്കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപനസമ്മേളനം ജയില്‍ വകുപ്പ് മേധാവി ബല്‍റാംകുമാര്‍ ഉപാദ്ധ്യായ ഐ.പി.എസ്. ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഐ.എം.വിജയന്‍ പ്രസ്തുത ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അടുത്ത വര്‍ഷത്തെ സംസ്ഥാന പ്രിസണ്‍ മീറ്റിന്റെ വേദിയായി മദ്ധ്യമേഖലയെ തെരഞ്ഞെടുക്കുകയും മീറ്റിന്റെ ബാറ്റണും പതാകയും മദ്ധ്യമേഖലാ ടീം മാനേജര്‍ക്ക് ജയില്‍ വകുപ്പ് മേധാവി ബല്‍റാംകുമാര്‍ ഉപാദ്ധ്യായ ഐ.പി.എസ്. കൈമാറി.
ചടങ്ങിന് ദക്ഷിണമേഖലാ ജയില്‍ ഡി.ഐ.ജി. & ഡയറക്ടര്‍ സിക്ക ഡി.സത്യരാജ് സ്വാഗതം ആശംസിക്കുകയും ഉത്തരമേഖല ഡി.ഐ.ജി. സുനില്‍കുമാര്‍ ബി., ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ ശ്രീമതി ലക്ഷ്മി കെ, കെ.ജെ.ഇ.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.റ്റി.സന്തോഷ്, കെ.ജെ.എസ്.ഒ.എ. സംസ്ഥാന സെക്രട്ടറി പി.വി. ജോഷി എന്നിവര്‍ ആശംസകളും റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ മുകേഷ്.കെ.വി. കൃതജ്ഞത അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha