വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍...
വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് വടകര കരിമ്പനപ്പാലത്താണ് സംഭവം. മലപ്പുറം സ്വദേശി, മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്.
പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. വടകര പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നു.
വാഹനം ഏറെസമയമായി റോഡില്‍ നിര്‍ത്തിയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha