വിവാഹത്തിന് ശേഷം വന്ന വഴി... കോഴിക്കോട് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ 2 മൃതദേഹങ്ങള്‍; വാഹനത്തിന്റ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായി മരിച്ച നിലയില്‍
കാരവാന്‍ ടൂറിസം കേരളത്തില്‍ ശ്രദ്ധ നേടുകയാണ്. അതിനിടെ കാരവാനില്‍ മരണം കണ്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങള്‍. കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷന്‍മാരെയാണ് വാഹനത്തിന്റ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ മുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. നാട്ടുകാര്‍ക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോജ് മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്.
കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണ കാരണം ഞെട്ടിക്കുന്നതാണ്. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
വാഹനത്തിന്റെ മുന്നിലെ പടിയിലും പിന്‍ഭാഗത്തുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികള്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ വാഹനം ഇവിടെ ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. തലശേരിയില്‍ വിവാഹത്തിനു ആളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.
ഹൗസ് ബോട്ട് ടൂറിസത്തിനുശേഷം വിനോദസഞ്ചാരവകുപ്പിന്റെ പ്രധാന പദ്ധതിയായ 'കാരവന്‍ കേരള' ടൂറിസത്തിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിക്ഷേപത്തിന് സബ്സിഡിയും നല്‍കുന്നുണ്ട്.ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ പ്രമുഖ വാഹന നിര്‍മാതാക്കള്‍, ആതിഥേയ-ട്രാവല്‍ മേഖലകളിലെ മുന്‍നിരയിലുള്ളവര്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍, സേവനദാതാക്കള്‍ എന്നിവരില്‍നിന്ന് ഈ പദ്ധതിക്ക് ശ്രദ്ധയും താത്പര്യവും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ട് പരിചയപ്പെടുന്നതിനും മലബാറിന്റെ സാംസ്‌കാരിക, ഭക്ഷണ വൈവിധ്യവും മറ്റ് പ്രത്യേകതകളും പരിചയപ്പെടുത്തുന്നതിനുമായാണിത്. ഇന്ത്യയിലും പുറത്തുമുള്ള 500 ടൂര്‍ ഓപ്പറേറ്റര്‍മാരെ ഫാം ടൂറിന്റെ ഭാഗമായി മലബാറില്‍ എത്തിക്കുകയാണ് കാരവന്‍ ടൂറിസത്തിന്റെ ലക്ഷ്യം.
ഗ്രാമത്തില്‍തന്നെ താമസിച്ച് ഗ്രാമീണജീവിതം അനുഭവവേദ്യമാക്കുന്ന സഞ്ചാരമാണ് കാരവന്‍ ടൂറിസത്തിന്റെത്. പുഴകളും നെല്‍പ്പാടങ്ങളും ആസ്വദിക്കല്‍, മീന്‍പിടിത്തസമൂഹത്തെ അടുത്തറിയല്‍, പരമ്പരാഗത വ്യവസായങ്ങളും കരകൗശലവിദ്യകളും മനസ്സിലാക്കല്‍ തുടങ്ങിയ സാധ്യതകളാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.
ടൂറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍. യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി പ്രത്യേകം നിര്‍മിച്ച വാഹനങ്ങളാണ് വേണ്ടത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സന്ദര്‍ശകരെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് രാത്രിയോ പകലോ അല്ലെങ്കില്‍ ദീര്‍ഘനേരമോ ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവന്‍ പാര്‍ക്കുകള്‍.
രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്നതും നാലുപേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാവുന്നതുമായ രണ്ടുതരത്തിലുള്ള കാരവനുകളാണ് നിലവിലുള്ളത്. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവ്ന്‍, ഡൈനിങ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, എ.സി., ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ-വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിങ് സംവിധാനം തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha