വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ എല്ലാ കുട്ടികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുന്ന നയം റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ എല്ലാ കുട്ടികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുന്ന നയം റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം .
2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളത്. ഏതെങ്കിലും വിഷയത്തില്‍ കുട്ടികള്‍ തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയെയും ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു .
നിലവില്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് രീതി. ഈ നയത്തിനാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളത്.
അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ തോറ്റാല്‍ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാനായി അവസരം നല്‍കുന്നതാണ്. രണ്ടുമാസത്തിനകം തോറ്റ വിദ്യാര്‍ഥികള്‍ വീണ്ടും വാര്‍ഷിക പരീക്ഷ എഴുതുകയും വേണം. ഇതിലും തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന സ്ഥാനക്കയറ്റം ലഭ്യമാകില്ല.
പഠനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് പുതുക്കിയ ഭേദഗതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha