കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം.... ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും...
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇതിന് ശേഷം തപാല്‍, ഇ-മെയില്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് പിഎസ് സി .
അഭിമുഖ ദിവസം മറ്റു പിഎസ്സി പരീക്ഷയിലോ, സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിലോ, യൂണിവേഴ്സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്ന ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണമൊരുക്കും.
പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ റിക്വസ്റ്റ് എന്ന ടൈറ്റിലില്‍ കാണുന്ന ഇന്റര്‍വ്യൂ ഡേറ്റ് ചേഞ്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷ സമര്‍പ്പിക്കാനുള്ളത്. ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖ തീയതിക്കു മുന്‍പായി സമര്‍പ്പിക്കുന്നതും നിശ്ചയിച്ച ഇന്റര്‍വ്യൂ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നതുമായ അപേക്ഷകള്‍ മാത്രം പരിഗണിക്കും.
https://www.facebook.com/Malayalivartha