വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്....
വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. എതിര്‍പ്പ് ഉയര്‍ന്ന വ്യവസ്ഥകളിലെ തിരുത്താണ് പരിഗണനയിലുള്ളത്. ഈ മാസം 31 ന് തീരുന്ന ഹിയറിംഗിന് ശേഷം മാറ്റങ്ങള്‍ വരുത്തുമെന്ന് വനംവകുപ്പ് .
അതേ സമയം അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനുള്ള സാധ്യത കുറഞ്ഞിട്ടുണ്ട്. കരട് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വനംവകുപ്പ് മാറ്റത്തിനൊരുങ്ങിയിരിക്കുന്നത്. പ്രതിപക്ഷവും സഭ നേതൃത്വവും കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പും കടുത്ത എതിര്‍പ്പ് ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha