സങ്കടക്കാഴ്ചയായി....സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
സങ്കടക്കാഴ്ചയായി.... സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതുപ്പാടിയില്‍ ആണ് അപകടം ഉണ്ടായത്.
വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്റെ ഭാര്യ സുധയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.
അതേസമയം മറ്റൊരു സംഭവത്തില്‍ കൊല്ലം കുന്നിക്കോട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കുന്നിക്കോട് കോട്ടവട്ടം റോഡില്‍ രാത്രി 8.30 മണിയോടെയായിരുന്നു അപകടം. ഇളമ്പല്‍ ചിയോട് സ്വദേശി സംഗീതാണ് മരിച്ചത്.
ഇലട്രിക് പോസ്റ്റിന് സമീപം വീണ് കിടക്കുന്ന നിലയിലാണ് സംഗീതിനെ വഴിയാത്രക്കാര്‍ കണ്ടത്. ബൈക്കും സമീപത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയതെന്നാണ് നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha