കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു....
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
യന്ത്ര സഹായം ഇല്ലാതെ ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ സാധാരണ നിലയില്‍ ആണെന്നും ആശുപത്രി അധികൃതര്‍ .
ഹൃദ്രോഗവും ശ്വാസതടസവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞയാഴ്ച എംടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എംടി വാസുദേവന്‍ നായരുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എംടിയെ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി ആരായുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha