ഇടതുമുന്നണിയിൽ പൊട്ടിത്തെറി സൂത്രധാരൻ മുഖ്യമന്ത്രി ഘടകകക്ഷികൾ തമ്മിൽ കൂട്ടയടി
എൽഡിഎഫിനും സർക്കാറിനും മുന്നിലെ പുതിയ പ്രതിസന്ധിയാണ് വനനിയമ ഭേദഗതി. പ്രതിപക്ഷത്തിന്‍റെയും ക്രൈസ്തവ സഭകളുടേയും കടുത്ത എതിർപ്പിനിടെ കേരള കോൺഗ്രസ്സും പരസ്യമായി വിമർശിച്ചതാണ് പ്രശ്നം. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാടിനുല്ളിൽ ആക്രമിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം, ജെണ്ട പൊളിച്ചാൽ അറസ്റ്റ് തുടങ്ങിയ വ്യവസ്ഥകൾ കർഷകർക്കെതിരെ ദുരുപയോഗം ചെയുമെന്നാണ് പ്രധാന പരാതി. മുഖ്യമന്ത്രിയെ കണ്ട് ജോസ് കെ മാണിയും സംഘവും എതിർപ്പ് അറിയിച്ചു. വാറണ്ടില്ലാത്ത അറസ്റ്റ് ഇടക്കമുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ബില്ല് പൂര്‍ണമായും കാര്‍ഷക വിരുദ്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. ഗൗരവത്തോടെ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
1961 ലെ വനനിയമത്തിൽ ഭേദഗതിക്ക് തീരുമാനിച്ചത് ഒന്നരമാസം മുമ്പ് ചേർന്ന മന്ത്രിസഭാ യോഗമാണ്. അതിന് പിന്നാലെ നിയമ-റവന്യു-വനം മന്ത്രിമാർ വീണ്ടും യോഗം ചേർന്നാണ് കരട് അംഗീകരിച്ചതെന്ന് വനംവകുപ്പ്. ഒരുഘട്ടത്തിലും കേരള കോൺഗ്രസ് മന്ത്രി റോഷി പരാതി ഉന്നയിക്കാതിരിക്കെ ഇപ്പോഴത്തെ പ്രതിഷേധത്തെയാണ് വനമന്ത്രി ചോദ്യം ചെയ്യുന്നത്. കൂടുതൽ സഭാ നേതാക്കൾ വിമർശനം കടുപ്പിക്കുന്നത് മലയോരമേഖലയിൽ സർക്കാരിനെതിരായ ജനവികാരത്തിന് കാരണമാകുന്നു, മതമേലധ്യക്ഷന്മാർ പക്വതയോടെ പെരുമാറണമെന്ന പറഞ്ഞ ശശീന്ദ്രന് താമരശ്ശേരി ബിഷപ്പ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.
നിലവിലെ നിയമത്തിൽ തന്നെ വാറണ്ടില്ലാതെ വാച്ചർമാർക്ക് അറസ്റ്റ് ചെയ്യാം എന്നിരിക്കെ ഇനി അത് ഉയർന്ന ഉദ്യോഗസ്ഥരാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിലേക്ക് മാറ്റുന്നത് ദുരപയോഗം തടയില്ലേ എന്നാണ് വനംവകുപ്പ് ചോദ്യം. ജെണ്ട പൊളിക്കുന്നത് കർഷകരല്ലല്ലോ കയ്യേറ്റക്കാരല്ലേ എന്നും ചോദിക്കുനനു. പക്ഷെ എതിർപ്പ് കടുക്കന്ന സാഹചര്യത്തിൽ വനംവകുപ്പിന് വിട്ടുവീഴ്ച ചെയ്യേണ്ടിവരും. കരട് ബില്ലിൽ മാറ്റം ഉറപ്പാണ്. എന്നാൽ സർക്കാർ സദുദ്ദേശത്തോടെ കൊടു വന്ന ബില്ലിനെ ഇല്ലാതാക്കാൻ ശ്രമിക്കുക വഴി കേരള കോൺഗ്രസിനെ അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
നവംബർ ഒന്നിന് കരട് വിജ്ഞാപനമിറക്കിയ 1961ലെ കേരള വന നിയമ ഭേദഗതി ബിൽ നിയമ സഭ അംഗീകരിച്ചാൽ വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് കർഷ സംഘടനകൾ പറഞ്ഞു.. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് നിയമ ഭേദഗതി കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതും വനംവകുപ്പിന്റെ കരിനിയമത്തിന് ഏറ്റവും കൂടുതൽ ബലിയാടാകേണ്ടി വരുന്നതും ഇടുക്കിയിലെ കുടിയേറ്റ കർഷകരായിരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയാണ് മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകം. അവിടെ അദ്ദേഹത്തിനും ഇതിൽ ബുദ്ധിമുട്ടുണ്ടാകും.ജയിക്കുന്ന കാര്യം തന്നെ പ്രതിസന്ധിയിലാവും.എന്നിട്ടും റോഷിയെ ഇല്ലാതാക്കി ശശീന്ദ്രനെ രക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്.റോഷിക്ക് മന്ത്രിസഭയിൽ കമാന്ന് മിണ്ടാനുള്ള ശേഷിയില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ബിൽ നിയമമാക്കാനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ്. ഇടുക്കിലെ 70 ശതമാനം കുടിയേറ്റ കർഷകരും വനാതിർത്തിയിൽ താമസിക്കുന്നവരും വനം വകുപ്പുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുമാണ്. പലർക്കും പട്ടയവുമില്ല. ആകെയുള്ളത് കൈവശരേഖയാണ്. വനാതിർത്തിയിലെ പുഴകളിൽനിന്ന് മീൻ പിടിച്ചും വനമേഖലയിലൂടെ സഞ്ചരിച്ചുമാണ് ഇവിടത്തുകാരുടെ ജീവിതരീതി. പുതിയ നിയമം വരുന്നതോടെ ഇതെല്ലാം കുറ്റകൃത്യത്തിന്റെ ഭാഗമാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനും കുടിയേറ്റ കർഷകരെ വേട്ടയാടാനും നിയമം ഉപയോഗിക്കുണെന്നും കർഷകർ പറയുന്നു.
വനം വകുപ്പിന്റെ സെക്ഷൻ 27, 62 വകുപ്പുകൾ പ്രകാരം വനത്തിൽ പ്രവേശിക്കുകയോ, വിറക് ശേഖരിക്കുകയോ ചെയ്താൽ 1000 രൂപ വരെയായിരുന്നു ഇതുവരെ വനം വകുപ്പിന് ചുമത്താവുന്ന പിഴ. എന്നാൽ, ഇത്തരം കുറ്റകൃത്യങ്ങൾക്ക് വനം വകുപ്പ് പലപ്പോഴും പിഴ ചുമത്താറില്ല. എന്നാൽ, പുതിയ നിയമം വരുന്നതോടെ ഈ പിഴ 25,000 രൂപയായി ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വിറക് എടുക്കുന്നതും വലിയ പിഴചുമത്താവുന്ന കുറ്റമായി മാറും. ഇതിനായി 1961ലെ കേരള വനം നിയമം ഭേദഗതി ചെയ്യാനുള്ള ഗസറ്റ് വിജ്ഞാപനം നവംബർ ഒന്നിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വനത്തിനുള്ളിൽവെച്ച് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വഴി വനം വകുപ്പിന് ലഭിക്കും. വാച്ചർമാർക്കുവരെ അറസ്റ്റിന് അനുമതി നൽകുന്നതാണ് ഈ വ്യവസ്ഥ. ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫിസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയോ വാറന്റില്ലാതെയോ, ന്യായമായി സംശയിക്കുന്ന ആരെയും അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കാം എന്നാണ് ഭേദഗതി ബില്ലിൽ പറയുന്നത്. വരുംനാളുകളിൽ ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് സംഘടനകളുടെ നീക്കം. രസകരമായ കാര്യം,സി പി എം ഇടുക്കി ജില്ലാ കമ്മിറ്റിയും ഇതിനെ എതിർക്കുന്നു എന്നതാണ്.
ഗസറ്റ് വിജ്ഞാപനത്തിലൂടെ നവംബര്‍ ഒന്നിന് പുറത്തിറങ്ങിയ വന നിയമ ഭേദഗതി ഉത്തരവ് മരവിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് പറഞ്ഞു. ഉത്തരവില്‍ വരുത്തിയ മാറ്റങ്ങളും പിഴത്തുക വര്‍ധിപ്പിക്കലും വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറക്കാൻ ഒരു പരിധിവരെ സഹായകരമാകുമെങ്കിലും ഭേദഗതിയില്‍ അപകടകരമായ ജനവിരുദ്ധ നിയമങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ വനം വകുപ്പിന് പൊലീസിന്റെ അധികാരം നല്കുന്ന തെറ്റായ നിയമ ഭേദഗതിയാണ് ഉണ്ടായിട്ടുള്ളത്.
വന സംരക്ഷണമാണ് വനം വകുപ്പിന്റെ ചുമതല എന്നിരിക്കെ പൊലീസിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഭേദഗതിയിലൂടെ ആരെ വേണമെങ്കിലും കസ്റ്റഡിയിലെടുക്കാനും തടങ്കലില്‍ വെക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിയും എന്നതും ഭീതി ജനിപ്പിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതുമാണ്. ഇതുവരെ പ്രോസിക്യൂഷന് അഥവ കുറ്റാന്വേഷണ വിഭാഗമാണ് കേസ് തെളിയിക്കേണ്ടിയിരുന്നതെങ്കില് പുതിയ ഭേദഗതി പ്രകാരം കുറ്റാരോപിതര്‍ തന്നെ കേസ് തെളിയിക്കണം.
നിയമ ഭേദഗതിയുടെ സമീപനത്തില്‍തന്നെ ഉദ്യോഗസ്ഥ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതാണെന്ന് വ്യക്തമാണ്. വനം വകുപ്പിനെ സമാന്തര സര്‍ക്കാറായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊടുക്കുന്നതാണ് പുതിയ നിയമ ഭേദഗതി.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന വന നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഡി.സി.സി നേതൃയോഗവും ആവശ്യപ്പെട്ടു. വനപാലകർക്ക് പൊതുജനത്തിന്റെമേൽ കുതിരകയറാനും അറസ്റ്റ് ചെയ്ത് തുറങ്കിലടക്കാനും അധികാരം നൽകുന്ന ഈ ബിൽ ഏകാധിപതിൾക്കുപോലും ഭൂഷണമല്ല. ഒരു കിലോമീറ്റർ ബഫർ സോണും നിർമാണ നിരോധനവും അടിച്ചേൽപിച്ച ഇടതു സർക്കാർ ബില്ലുമായി മുന്നോട്ടുപോകായാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ജില്ല നേതൃയോഗം മുന്നറിയിപ്പു നൽകി.
വനം വകുപ്പിന് അമിതാധികാരം നൽകുന്ന വനനിയമ ഭേദഗതി കരട് ബിൽ പിൻവലിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിംകുമാറും ആവശ്യപ്പെട്ടു. വനം വകുപ്പ് ഇപ്പോൾ തന്നെ സമാന്തര സർക്കാറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്.
ഇത് വനത്തോടു ചേർന്നുള്ള പ്രദേശത്തെ കൃഷിക്കാർക്കും മറ്റു ജനവിഭാഗങ്ങൾക്കും ദോഷം ചെയ്യും. ജനവിരുദ്ധ വ്യവസ്ഥകളാണ് കരട് ബില്ലിൽ അടിമുടിയുള്ളത്. ഇടുക്കി പോലുള്ള ജില്ലകളിൽ വനം വകുപ്പിനെതിരെ പ്രതിഷേധം പലയിടത്തും നിലവിലുണ്ട്. വ്യാപകമായ സമരങ്ങളും നടന്നുവരുകയാണ്. പുതിയ അധികാരങ്ങൾ വനം വകുപ്പിന് കിട്ടിയാൽ അവയെല്ലാം പ്രതിഷേധക്കാരെ കുടുക്കാൻ അവർ ഉപയോഗിക്കും. ആരും ഈ നിയമത്തിന്റെ ഇരയായിത്തീരാം.
വനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അറസ്റ്റിലാകുന്നയാളെ പൊലീസ് സ്റ്റേഷനിലാണ് ഹാജരാക്കേണ്ടതെന്ന നിയമവും മാറ്റിയെഴുതുകയാണ്. എന്നാൽ ബില്ലിനെ എതിർക്കുന്ന കേരള കോൺഗ്രസിനെ ആവർത്തിച്ച് തള്ളുകയാണ് മന്ത്രി ശശീന്ദ്രൻ.
വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ഇന്നലെയും പറഞ്ഞു. വിവാദങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നാണ് സർക്കാരിന്റെ അഭ്യർത്ഥനയെന്നും കർഷക വിരുദ്ധമെന്നാണ് പലരും ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാവരോടും സംസാരിക്കാൻ സർക്കാർ തയ്യാറാണെന്നും സർക്കാരിന് മുൻവിധിയില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ നിയമത്തിൽ വനംവകുപ്പ് വാച്ചർക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്നും ഈ അധികാരം എടുത്തുകളയുകയാണ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
''ഭേദഗതി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. വനനിയമ ഭേദഗതി കുറ്റകൃത്യം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്നുണ്ട്. അതുകൊണ്ട് കുറ്റം ചെയ്യുന്നവർക്ക് പൊള്ളുമെന്നും എ.കെ ശശീന്ദ്രൻ. കേരള കോൺഗ്രസ് നേതാക്കൾ റോഷി അഗസ്റ്റിനെ തള്ളിപ്പറയുകയാണോ എന്നറിയില്ല. റോഷി അഗസ്റ്റിൻ മന്ത്രിസഭാംഗമാണ്. അദ്ദേഹത്തിന് നോട്സ് കിട്ടിയിട്ടുണ്ട്. മതമേലധ്യക്ഷൻമാരിൽ കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നു, എങ്കിലും അവർ അവരുടെ ഉത്കണ്ഠയാണ് അറിയിക്കുന്നത്.' - മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി എ.കെ. ശശീന്ദ്രന് നൽകുന്ന പിന്തുണയാണ് അദ്ദേഹത്തിന്റെ പിൻബലം. തോമസ് കെ തോമസിനെ മന്ത്രിയാക്കുന്ന ഘട്ടം എത്തിയപ്പോഴും ശശീന്ദ്രനു വേണ്ടി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ശശീന്ദ്രന് യാതൊരു കാരണവശാലും ഒരപകടവും സംഭവിക്കാതിരിക്കാൻ മുഖ്യമന്ത്രി സശ്രദ്ധം നോക്കുന്നുണ്ട്. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ഭാര്യയുമായി ശശീന്ദ്രന് ബന്ധുബലമുണ്ടെന്നും ആക്ഷേപം ഉയർന്നിരുന്നു. അത് എന്ത് തന്നെയായാലും ശശീന്ദ്രനെ തൊടാൻ മുഖ്യമന്ത്രി ഒരുക്കമല്ല. ശശീന്ദ്രന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം പൂർണ തൃപ്തനാണ്. യഥാർത്ഥത്തിൽ ശശീന്ദ്രന്റെ വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. 1972 സെപ്റ്റംബർ 11 ന് പ്രാബല്യത്തിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തിന് ശേഷം ഉടമസ്ഥാവകാശമില്ലാത്ത ആനക്കൊമ്പ് കൈമാറി കിട്ടിയ മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ മന്ത്രിപ്പണി ത്രിശങ്കുവിലാക്കിയതും അടുത്ത കാലത്താണ്. നിയമത്തിന്റെ മുന്നിൽ കുറ്റക്കാരനായി മാറിയതോടെയാണ് മന്ത്രിക്ക് കുരുക്കായത്. മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പുകൾ സൂക്ഷിക്കുന്ന വിഷയം വിവാദമാക്കിയതിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന് പങ്കുണ്ടെന്ന് മന്ത്രി ഗണേശ് കുമാർ സംശയിക്കുന്നു.. മോഹൻലാലിനെ ആനക്കൊമ്പ് കേസിൽ കുരുക്കിയ മാതൃകയിൽ തന്നെയും കുടുക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഗണേശൻ സംശയിക്കുന്നത്. അതേ സമയം ഓവർ ആക്ഷൻ നടത്തുന്ന ഗണേശനെ സ്റ്റാന്റിൽ പിടിക്കാനുള്ള സി.പി.എമ്മിന്റെ തന്ത്രമാണോ ശശീന്ദ്രൻ വഴി പയറ്റുന്നതെന്ന സംശയവും ഗണേശന് ഇല്ലാതില്ല. കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് മന്ത്രി എ.കെ. ശശീന്ദ്രൻ. മുൻമന്ത്രി ആന്റണി രാജുവിനെയും ഗണേശന് സംശയമുണ്ട്. വന്യജീവി അതിക്രമങ്ങൾക്കെതിരെ മലയോരങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങൾ വനം മന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പറഞ്ഞത് അദ്ദേഹത്തിൻറെ പാർട്ടിയായ എൻസിപിയുടെ നേതാക്കളാണ്. എ കെ ശശീന്ദ്രനെതിരെ എൻസിപിയിൽ കലാപം ആരംഭിച്ചിട്ട് കുറെ കാലമായി. ഇതിനിടെ മന്ത്രി രോഗബാധിതനായി നിരവധി തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. മന്ത്രിക്ക് ഈ സ്ഥാനത്തിരിക്കാൻ ആരോഗ്യമില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. എത്രയും വേഗം മന്ത്രി രാജിവെക്കണമെന്നും ആഭ്യന്തര ചർച്ചകൾക്കിടയിൽ നേതാക്കൾ ആവശ്യപ്പെട്ടു. പിണറായി വിജയൻറെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് ശശീന്ദ്രൻ മന്ത്രിയായി തുടരുന്നത്. വനമന്ത്രി പരാജയം ആണെന്ന് കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള നിരവധി തവണ ആവർത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ പൊതുജനങ്ങളെ ഇടതു മുന്നണിക്ക് എതിരാക്കിയതായി സ്വന്തം പാർട്ടിക്കാർ തന്നെ പറയുന്ന അപൂർവ്വ കാഴ്ചയും കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശശീന്ദ്രനോട് താല്പര്യം ഇല്ലാതായിട്ട് കാലം കുറെയായി. ഗോവിന്ദനും ശശീന്ദ്രൻ രാജിവെക്കണമെന്ന അഭിപ്രായക്കാരനാണ്. എല്ലാ ഘടകക്ഷികളും ഏക മനസ്സോടെ എതിർക്കുന്ന വകുപ്പായി വനം മാറിയിരിക്കുന്നു. എന്നിട്ടും ശശീന്ദ്രനെ ഒന്നും ബാധിക്കുന്നില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം ശശീന്ദ്രന്റെ വകുപ്പും എതിർപ്പുമല്ല വിഷയം. പകരം തന്നെ പൂർണമായി അനുസരിക്കുന്ന ഒരാൾ ഒപ്പം വേണം എന്നതാണ്. അതാണ് ശശീന്ദ്രൻ ചെയ്തുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha