സഖാക്കളുടെ സ്വന്തം അപഹരണ ബാങ്ക് പണി കൊടുത്ത നിക്ഷേപകൻ ആത്മഹത്യ ചെയ്ത വാർത്ത കണ്ടിട്ട് ഞെട്ടലൊന്നും ഉണ്ടായില്ല; അപഹരണ ബാങ്ക് കാരണം ജീവിതത്തിൽ നിന്ന് റിട്ടയർമെന്റ് എടുത്ത് പോകുന്ന എത്രാമത്തെ സംഭവമാണ് ഇതെന്ന കണക്കെടുപ്പ് മാത്രമേ നോക്കേണ്ടത് ഉള്ളൂ; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
സഖാക്കളുടെ സ്വന്തം അപഹരണ ബാങ്ക് പണി കൊടുത്ത നിക്ഷേപകൻ ആത്മഹത്യ ചെയ്ത വാർത്ത കണ്ടിട്ട് ഞെട്ടലൊന്നും ഉണ്ടായില്ല. അപഹരണ ബാങ്ക് കാരണം ജീവിതത്തിൽ നിന്ന് റിട്ടയർമെന്റ് എടുത്ത് പോകുന്ന എത്രാമത്തെ സംഭവമാണ് ഇതെന്ന കണക്കെടുപ്പ് മാത്രമേ നോക്കേണ്ടത് ഉള്ളൂ. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; സഹകരണ ബാങ്ക് തട്ടിപ്പ് എന്ന തലക്കെട്ടിൽ വാർത്ത വരുമ്പോൾ അതിലുൾപ്പെട്ട സഖാക്കന്മാരുടെ എണ്ണം എത്രയെന്ന് മാത്രം തിട്ടപ്പെടുത്തേണ്ട ഗതികേടുള്ള ജനവിഭാഗം വസിക്കുന്ന ഒരൊറ്റ ഭൂവിഭാഗമേ ഇന്ന് ഈ രാജ്യത്തിലുള്ളൂ - അതാണ് പ്രബുദ്ധ കേരളം !
നൂറു കോടി ക്ലബിൽ ഏത് സിനിമയെത്തിയെന്ന കൗതുകത്തേക്കാൾ നിലവിൽ നൂറു കോടിയുടെ വെട്ടിപ്പ് ഏത് സി.പി.എം അധികാരത്തിലിരിക്കുന്ന സ്ഥാപനം നടത്തിയെന്നറിയാനുള്ള മാനസികാവസ്ഥയിലെത്തിയിരിക്കുന്നു നമ്മൾ .അതേ പോലെ തന്നെ നിക്ഷേപം തിരികെ കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ എന്ന വാർത്ത വരുമ്പോൾ അത് ഏത് കമ്മി ഭരണം നടത്തുന്ന ബ്രാഞ്ച് എന്ന് നോക്കേണ്ട കാര്യമേയുള്ളൂ. പണിയെടുക്കാതെ പൊതുജനങ്ങളുടെ അധ്വാനവും രക്തവും ഊറ്റി കുടിച്ചു സ്വന്തം കീശ നിറയ്ക്കുന്ന അധികാര വർഗ്ഗത്തിന്റെ കൊള്ളസങ്കേതത്തിൽ പണം ഇട്ട് കൊടുക്കുന്നവരുടെ ബുദ്ധിശൂന്യത ഓർത്ത് സഹതാപം മാത്രം.
കമ്മികളുടെ അപഹരണ ബാങ്കിൽ ഉള്ള പണം മൊത്തം ഇട്ട്, പിന്നീട് പണി കിട്ടുമ്പോൾ എന്തോ കളഞ്ഞ അണ്ണാനെ പോലെ തേരാ പാരാ നടക്കുന്ന ആളുകളെ പ്രതി സങ്കടം ഉണ്ടോന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം കപ്പലണ്ടി കണ്ണനെ പോലൊരു കാട്ടുകള്ളൻ പരസ്യമായി നിന്ന് സഹകരണ ബാങ്കുകൾ പൊട്ടിപൊളിഞ്ഞു പോയ കുറിക്കമ്പനി പോലെയൊക്കെ ആണെന്ന് പറഞ്ഞിട്ട് കള്ളന്റെ ചെവിക്കുറ്റി നോക്കി നാലെണ്ണം പൊട്ടിക്കാൻ ആമ്പിയർ ഉള്ള ഒരുത്തനും നിക്ഷേപകരിൽ ഇല്ലാത്ത ഒരു നാട്ടിൽ ഇതും ഇതിലപ്പുറവും നടക്കും .എത്ര കൂൾ ആയിട്ടാണ് കപ്പലണ്ടി കണ്ണൻ അന്ന് മാധ്യമങ്ങളോട് ഇവിടെ എത്ര കുറിക്കമ്പനികളും ചിട്ടിക്കമ്പനികളും പൊട്ടുന്നു, എന്നിട്ട് നിങ്ങൾ വാർത്ത കൊടുത്തോ എന്ന് ചോദിച്ചത്.
അതായത് ഇവിടുത്തെ സഹകരണ ബാങ്കുകൾ കറക്ക് കമ്പനി പോലെ എപ്പോൾ വേണമെങ്കിലും പൊട്ടാൻ സാധ്യതയുള്ള ഉഡായിപ്പ് സംഭവം ആണെന്ന് അതിന്റെ ഉത്തരപ്പെട്ടവൻ തന്നെ ഉറക്കെ പറഞ്ഞിട്ടും വീണ്ടും ഇവറ്റകളുടെ പള്ള നിറയ്ക്കാൻ കൊണ്ട് തള്ളുന്നുണ്ട് പ്രബുദ്ധർ. ആട്, മാഞ്ചിയം, തേക്ക് പിന്നെ സഹകരണ ബാങ്കും എന്ന രീതിയിൽ ആയി കാര്യങ്ങൾ. കിറ്റ് വാങ്ങി നക്കിയതിന്റെ പേരിൽ ഇനി ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ ഇവറ്റകൾ ഊരിക്കൊണ്ട് പോയാലും കമാന്ന് ഒരക്ഷരം പറയാതെ ചേമ്പില കൊണ്ട് അഡ്ജസ്റ്റ് ചെയ്യും പ്രഫുത്ത ജനത എന്ന് ഇവന്മാർക്ക് അറിയാം.
സഹകരണം എന്ന പേരിൽ പാവങ്ങളുടെ അധ്വാനവും വിയർപ്പും നിക്ഷേപമായി എത്തുമ്പോൾ അതിനെ അപഹരിച്ചു, സ്വന്തം കീശ വീർപ്പിക്കുന്ന തിരുട്ട് സംഘം നടത്തിയ സ്റ്റേറ്റ് സ്പോൺസേർഡ് കൊലപാതകമാണ് കട്ടപ്പനയിൽ നടന്നത്. മനുഷ്യൻ ആയ കാലത്ത് അധ്വാനിക്കുന്നതിന്റെ പങ്ക് സ്വരുക്കൂട്ടി നിക്ഷേപിക്കുന്നത് ആവത് ഇല്ലാത്ത കാലം വരുമ്പോൾ ചികിത്സയ്ക്കും മരുന്നിനും ഒക്കെ തന്നെയാണ്. ജീവിതത്തിന്റെ നല്ല സമയം അപ്പാടെ എല്ലു മുറിയെ പണി ചെയ്ത്, ജീവിതസായാഹ്നത്തിൽ എത്തുമ്പോൾ കൂട്ടായി കിട്ടുന്ന അസുഖത്തിന് ചികിൽസിക്കണമെങ്കിൽ ഇവന്മാരുടെ അടുത്ത് പോയി സ്വന്തം പണം ഇരക്കേണ്ടുന്ന അവസ്ഥ. എന്തൊരു പിഴച്ച സിസ്റ്റമാണ് ഇവിടെ. എന്തിലും ഏതിലും നശിച്ച രാഷ്ട്രീയ ധ്രുവീ കരണം. പൊതുജനം നേരിടുന്ന പ്രശ്നം ആരെങ്കിലും അഡ്രസ്സ് ചെയ്‌താൽ, അതിനെതിരെ പ്രതികരിച്ചാൽ ഉടനടി അതിന് ഇറങ്ങുന്ന ആളുടെ രാഷ്ട്രീയം എടുത്ത് വച്ച് അയാൾക്കെതിരെ പട നയിക്കുക എന്നത് ഇവിടെ ഒരു കോമൺ ഫാക്ടർ ആയി മാറി.
വായ്പ എടുത്തതിന്റെ പേരിലോ മറ്റോ ഒരാൾ ആത്മഹത്യ ചെയ്തപ്പോൾ ആ ബാങ്കിന്റെ മുന്നിൽ പോയി പട്ടി ഷോ കാണിച്ച തോല്ക്ക് സഖാവിന് നട്ടെല്ല്, അല്ലെങ്കിൽ വേണ്ട വാഴപ്പിണ്ടി ഒരു കഷണം എങ്കിലും ഉണ്ടോ DYFI യെ കൂട്ടി ക്കൊണ്ട് ഈ ബാങ്കിന് മുന്നിൽ നിന്ന് കർണ്ണാടക ബാങ്ക് പൂട്ടിക്കും എന്ന് പറഞ്ഞത് പോലെ പറയാൻ !! എവിടെ?? സുരേഷ് ഗോപി നടന്നപ്പോൾ വായിൽ നിന്നും പത വന്നോ കിതച്ചോ എന്നൊക്കെ നോക്കി ഇരവാദം നടത്തിയവന്മാർ ഒക്കെ ഗോപാൽ സെന്ററിൽ നിന്നും എപ്പോൾ ക്യാപ്‌സ്യൂൾ പുഴുങ്ങിയത് കിട്ടും എന്ന് നോക്കി ഇരിപ്പാണ്. വൈരുദ്ധ്യാത്മക തൊഴിലാളിവർഗ സർവാധിപത്യം പുലരുന്ന ജനാധിപത്യ വ്യവസ്ഥിതിക്ക് വേണ്ടിയുള്ള സാമ്പത്തികവിപ്ലവം ആയിരുന്നു സിപിഎം സഹകരണ ബാങ്കുകൾ എന്ന ക്യാപ്സ്യൂൾ കൂട്ട് റെഡിയായാലുടൻ വെട്ടുക്കിളി സഖാക്കൾ കൊത്തിയെടുക്കും. എന്നിട്ട് അപഹരണ ബാങ്ക് ഇപ്പോൾ വായ്ക്കരി ഇട്ട് പരലോകത്ത് വിട്ട ആ പാവം മനുഷ്യന്റെ ആത്മഹത്യകുറിപ്പിന് മുന്നിൽ അത് നിരത്തി വയ്ക്കും
.
https://www.facebook.com/Malayalivartha