Widgets Magazine
25
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും ഹമാസും ഹിസ്ബുള്ളയും അടക്കം ഞെട്ടലില്‍...ഹമാസും ഹിസ്ബുള്ളയും ഹൂത്തിയുമെല്ലാം എന്തു ചെയ്യുമെന്നതാണ് ആഗോള ചര്‍ച്ച...തിരിച്ചടിക്കുമോ എന്ന ചോദ്യവും പ്രസക്തം.. ഇറാന്‍ അടക്കം കീഴടങ്ങാനാണ് സാധ്യത...


എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ...എസ്എഫ്‌ഐ വനിതാ നേതാവ് കേഡറ്റുകളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ഥിനികള്‍..തങ്ങളുടെ അധ്യാപകരെ പറ്റി മോശമായി സംസാരിക്കാന്‍ നിങ്ങള്‍ ആരാണെന്നും വിദ്യാര്‍ഥിനികള്‍..


എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞു...ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് വിശദമായ പരിശോധന നടത്തും...സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല...


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല... ഈ പ്രവചനങ്ങൾ ആശ്വാസം നൽകുന്നതാണ്...


മാര്‍പ്പാപ്പ എത്തും... വലിയ മാറ്റങ്ങളുടെ തുടക്കമായി ക്രൈസ്തവ സഭാ നേതാക്കളുമൊത്ത് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആഘോഷം

പുണെയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ കാണാതായ സൈനികനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

24 DECEMBER 2024 04:45 PM IST
മലയാളി വാര്‍ത്ത

പുണെയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ കാണാതായ സൈനികനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. അന്വേഷണ ഉദ്യോഗസ്ഥർ പുണെയിലേക്ക് യാത്രതിരിച്ചു.പതിനേഴാം തീയതിയാണ് കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി വിഷ്ണുവിനെ കാണാതായത്.

വിഷ്ണുവിൻറെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ ഏകോപിപ്പിക്കും. എലത്തൂർ എസ്.എച്ച്.ഒ അജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിൽ രണ്ട് സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എലത്തൂർ എസ് ഐ സിയാദിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ഇന്നലെ രാത്രിയോടെ അന്വേഷണത്തിനായി പൂണെയിലേക്ക് യാത്ര തിരിച്ചു.

 



ട്രെയിൻ കയറിയെന്നും കണ്ണൂരിലെത്തിയെന്നുമാണ് വിഷ്ണു അവസാനമായി കുടുംബത്തിന് അയച്ച വോയിസ് മെസ്സേജ്. ഇത് സ്ഥിരീകരിക്കാനും പോലീസിന് ആയിട്ടില്ല. സംഭവത്തിലെ ദുരൂഹത നീക്കി എത്രയും വേഗം വിഷ്ണുവിനെ കണ്ടെത്തണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. വിവാഹ ഒരുക്കങ്ങൾക്കായി അടിയന്തരമായി അവധിയെടുത്ത് നാട്ടിലേക്ക് വരുന്നതിനിടെയാണ് വിഷ്ണുവിനെ കാണാതായത്.
മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് മന്ത്രി ഏകെ ശശീന്ദ്രൻ. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്വേഷണസംഘം പൂനെയിലേക്ക് പുറപ്പെട്ടു. എന്നാൽ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് ഇപ്പോൾ ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് കമ്മീഷണർ ജമ്മുവിലെയും പൂനെയിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പൂനെയിലേക്ക് പോയത്. എലത്തൂര്‍ എസ്‌ഐക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പൊലീസുമായി ഇവര്‍ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിഷ്ണുവിന്‍റെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പൂനെയിലേക്ക് തിരിക്കാൻ തീരുമാനിച്ചത്.

 



കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. അവധിയായതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകല്‍ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എ ടി എം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ പൂനെയിലും അന്വേഷണം പുരോഗമിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, യുഎഇയിൽ അസ്ഥിര കാലാവസ്ഥ വ്യാഴാഴ്ച്ച വരെ തുടരും  (6 hours ago)

വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും കുടുംബത്തിനു നേരെ ഗുണ്ടാ ആക്രമണം  (10 hours ago)

ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

വടകരയില്‍ കാരവനില്‍ രണ്ടു പേര്‍ മരിച്ച സംഭവം: മരണ കാരണം പുറത്ത്  (10 hours ago)

കൊച്ചിയില്‍ ട്രെയിനിടിച്ച് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം  (11 hours ago)

തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളുമായി പോകവേ കാറില്‍ പുക; മറ്റൊരു കാറില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും...  (11 hours ago)

അല്ലു അര്‍ജുന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി: സുപ്രധാന ചോദ്യങ്ങള്‍ക്കെല്ലാം മൗനം മാത്രമായിരുന്നു മറുപടി  (12 hours ago)

ISRAEL ഹൂത്തികൾ പത്തിമടക്കുമോ?  (12 hours ago)

SFI നേതാവിനെ എടുത്തിട്ടലക്കി..  (12 hours ago)

Kozhikode സാക്ഷികളില്ല...  (12 hours ago)

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം  (13 hours ago)

മാധ്യമങ്ങള്‍ക്ക് ഒരു അജന്‍ഡയുണ്ടെന്ന് എനിക്കറിയാം: സംസ്ഥാന സെക്രട്ടറി എനിക്കെതിരെ പറഞ്ഞുവെന്ന വാര്‍ത്ത പത്രക്കാര്‍ പരിശോധിക്കണം; എന്നോട് എന്തിനാണ് ഇത്ര വിരോധം?  (13 hours ago)

ജോലിയിൽ നിന്ന് വിരമിച്ചവർക്കും യുഎഇയിൽ തുടരാം, പ്രവാസികൾക്കായി അഞ്ച് വർഷത്തെ റെസിഡൻസി വിസ അവതരിപ്പിച്ചു, അപേക്ഷകർ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് നോക്കാം  (13 hours ago)

4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 193 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (13 hours ago)

പുണെയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ കാണാതായ സൈനികനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി  (13 hours ago)

Malayali Vartha Recommends