എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ...എസ്എഫ്‌ഐ വനിതാ നേതാവ് കേഡറ്റുകളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ഥിനികള്‍..തങ്ങളുടെ അധ്യാപകരെ പറ്റി മോശമായി സംസാരിക്കാന്‍ നിങ്ങള്‍ ആരാണെന്നും വിദ്യാര്‍ഥിനികള്‍..
എല്ലായിടത്തും കേറി ആളാവാൻ നോക്കിയിട്ട് ഒടുവിൽ എസ് എഫ് ഐ അടി ഇരന്നു വാങ്ങിക്കുകയാണ്. ഇപ്പോൾ എൻ സി സി കേഡറ്റുകളോടാണ് എസ് എഫ് ഐ ഏറ്റുമുട്ടിയിരിക്കുന്നത് .തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ മാതാപിതാക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനിടെ വാക്കുതര്‍ക്കവും സംഘര്‍ഷവും. ക്യാമ്പിലെ അധ്യാപകരില്‍നിന്ന് മര്‍ദ്ദനം നേരിട്ടെന്ന ഒരു വിഭാഗം വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കോളേജിലെത്തിയ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥിനികള്‍ 'ഈ സ്ത്രീയാണ് മോശമായി സംസാരിച്ചത്' എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിക്ക് നേരെ വിരല്‍ ചൂണ്ടിയത്. ഇതോടെ വിദ്യാര്‍ഥികളും എസ്എഫ്‌ഐ നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അനുവാദമില്ലാതെ ക്യാമ്പിലേക്ക് കയറിയ ഭാഗ്യലക്ഷ്മി നിങ്ങളിവിടെ അധ്യാപകര്‍ക്ക് കിടന്ന് കൊടുക്കുന്നുണ്ടോ എന്നും ആരെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നും ചോദിച്ചുവെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. തങ്ങളുടെ അധ്യാപകരെ പറ്റി മോശമായി സംസാരിക്കാന്‍ നിങ്ങള്‍ ആരാണെന്നും വിദ്യാര്‍ഥിനികള്‍ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.'ക്യാമ്പിലുള്ളവരെ ഇവിടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിക്കുന്നുണ്ടെന്ന പരാതി വന്നതിനെ തുടര്‍ന്നാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. കയറി വന്ന സമയത്ത് ഗേറ്റ് പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. അത് ഞങ്ങള്‍ ഇടിച്ചു കയറി ചെന്നു.അവിടെ പെണ്‍കുട്ടികളാണ് നിന്നിരുന്നത്. എന്റെ കൂടെ മുപ്പതോളം പുരുഷന്‍മാരാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് അവിടെ ഞാന്‍ കയറി നോക്കാം എന്ന് പറഞ്ഞു.
എന്നാല്‍ വനിതാ കേഡറ്റുമാര്‍ എന്നെ കയറാന്‍ സമ്മതിച്ചില്ല. അവര്‍ എന്നോട് മോശമായ രീതിയിലാണ് സംസാരിച്ചത്. തെറ്റായ ഒരു വാക്കും ഉപയോഗിച്ചിട്ടില്ല. ഞാന്‍ അവിടെ കയറിയപ്പോള്‍ 'നീ നോക്കെടി, നീ ഇവിടെ എന്തെങ്കിലും കണ്ടുപിടിച്ച് പോയാല്‍ മതി' എന്ന രീതിയിലാണ് അവര്‍ സംസാരിച്ചത്. എന്റെ വീഡിയോ വരെ എടുത്തു. എന്നോട് അത്രയും മോശമായ രീതിയിലാണ് സംസാരിച്ചത്.'-ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
https://www.facebook.com/Malayalivartha