തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളുമായി പോകവേ കാറില്‍ പുക; മറ്റൊരു കാറില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും...
കുടുംബവഴക്കിനെ തുടര്‍ന്നു തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്കു പോയ കാറില്‍നിന്നു പുക ഉയര്‍ന്നു. തീപിടിത്തമെന്നു സംശയിച്ചു മറ്റൊരു കാറില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജുവാണു (45) മരിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്നു വീട്ടില്‍ തൂങ്ങിയ ബിജുവിനെ അയല്‍വാസിയാണു കാറില്‍ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തുന്നതിനു മീറ്ററുകള്‍മാത്രം ദൂരം ഉള്ളപ്പോഴാണു ബോണറ്റില്‍നിന്നു പുക ഉയര്‍ന്നത്. കാറിനു കേടുപാടുകളില്ല. കാറില്‍നിന്നു പുക ഉയര്‍ന്നതിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണു സംശയമെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha