ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ ആറാട്ടുപുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയന്‍ചിറ സ്വദേശി കാര്‍ത്ത്യായനി (88) ആണ് മരിച്ചത്. മകന്‍ പ്രകാശിന്റെ വീട്ടിലെത്തിയതാണ് കാര്‍ത്ത്യായനി. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പുറത്തുപോയ വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ മുഖം മുഴുവന്‍ ചോരയുമായി കാര്‍ത്ത്യായനി മുറ്റത്ത് വീണ് കിടക്കുകയായിരുന്നു. ഇവരുടെ മുഖം തെരുവുനായ കടിച്ചെടുത്ത നിലയിലാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha