പ്രാര്‍ത്ഥനയോടെ ലോകം... പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; 20 ദിവസത്തിന് ശേഷം ആദ്യം, കുട്ടി പ്രതികരിച്ചു
പുഷ്പ 2 അല്ലു അര്‍ജുന്റെ ജീവിതം മാറ്റി മറിയ്ക്കുകയാണ്. സിനിമ വന്‍ ഹിറ്റായിട്ടും യുവതിയുടെ മരണവും അറസ്റ്റും എല്ലാം അല്ലു അര്‍ജുനെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. അതേസമയം പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് പിതാവ്. അപകടമുണ്ടായി 20 ദിവസത്തിന് ശേഷം കുട്ടി പ്രതികരിച്ചതായി പിതാവ് അറിയിച്ചു. കണ്ണുകള്‍ തുറന്നു.
നിലവില്‍ മകന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയാണ്. തെലുങ്കു സൂപ്പര്‍താരം അല്ലു അര്‍ജുനും തെലങ്കാന സര്‍ക്കാരും തങ്ങളെ പിന്തുണക്കുന്നുവെന്നും കുട്ടിയുടെ അച്ഛന്‍ അറിയിച്ചു. അതേ സമയം, നരഹത്യക്കേസില്‍ പ്രതിയായ അല്ലു അര്‍ജുനെ മൂന്ന് മണിക്കൂറോളം ഇന്ന് ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തു. പൊലീസിന്റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം.
തീയറ്ററില്‍ രാത്രി ബൗണ്‍സര്‍മാര്‍ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അര്‍ജുന്റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.
ഡിസംബര്‍ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററില്‍ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അര്‍ജുനെയും ഒപ്പം തിയേറ്റര്‍ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.
പുഷ്പ-2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിരക്കില്‍പ്പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പോലീസ് ചോദ്യം ചെയ്തതിനു പിന്നാലെ താരത്തിന്റെ വീട്ടില്‍നിന്നുള്ള ഒരു ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഹൈദരാബാദിലെ അല്ലു അര്‍ജുന്റെ വസതി വലിയ കര്‍ട്ടനുകളുപയോഗിച്ച് മറച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് അല്ലു അര്‍ജുന്റെ വസതി. ഈ വീടിനുനേരെ കഴിഞ്ഞദിവസം പ്രതിഷേധവും ആക്രമണവുമുണ്ടായിരുന്നു. സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെളുത്ത വലിയ കര്‍ട്ടനുകള്‍കൊണ്ടാണ് വീട് മറച്ചിരിക്കുന്നത്. കൂടാതെ വീടിന് പുറത്ത് വലിയ പോലീസ് സംഘവും നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രമുഖ ഫിലിം ട്രാക്കര്‍മാര്‍ ഉള്‍പ്പെടെ പങ്കുവെച്ചിട്ടുണ്ട്.
ഈ മാസം 22-നാണ് അല്ലു അര്‍ജുന്റെ വീട് ആക്രമിക്കപ്പെട്ടത്. ജൂബിലി ഹില്‍സിലെ ബംഗ്ലാവിനുമുന്നില്‍ ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ സംയുക്ത സമിതി ധര്‍ണ നടത്തിയിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് വഴിവെയ്ക്കുകയും കല്ലേറുമുണ്ടായി. 'പുഷ്പ-2' സിനിമയുടെ പ്രദര്‍ശനത്തിന് നടന്‍ എത്തിയപ്പോഴുണ്ടായ തിരക്കില്‍പ്പെട്ട് രേവതി എന്ന സ്ത്രീ മരിച്ചിരുന്നു. മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കുടുംബത്തിന് ഒരുകോടി രൂപ സഹായധനം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നടന്‍ ഉറപ്പുനല്‍കിയ 25 ലക്ഷംപോലും ലഭിച്ചില്ലെന്ന് ആരോപിച്ചു. സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കേസ് കോടതിയിലാണെന്നും വേണ്ടതുചെയ്യുമെന്നും നടന്‍ ഉറപ്പുനല്‍കിയിട്ടും പിതാവ് അല്ലു അരവിന്ദ് ഇടപെട്ടിട്ടും പ്രതിഷേധക്കാര്‍ ശാന്തരായില്ല.
https://www.facebook.com/Malayalivartha