ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഇരുന്ന രണ്ടര വയസ്സുകാരിയെ ദേഹോപദ്രവം ഏല്‍പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു
മാതാപിതാക്കള്‍ മരണപ്പെട്ടുപോയതു നിമിത്തം അനാഥ ആയിപ്പോയ രണ്ടര വയസ്സുകാരിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഇരുന്ന സമയം അവിടുത്തെ ആയമാരായ മൂന്നു ജീവനക്കാര്‍ മൃഗീയമായി ഉപദ്രവിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്നു ആയമാരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം പി ഷിബു നിരസിച്ചു ഉത്തരവായി.
ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അവിടുത്തെ ആയമാരായ അജിത എസ് കെ, മഹേശ്വരി എല്‍, സിന്ധു എന്നിവരെ 03-12-2024ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഈ കുട്ടിക്ക് ഒരു വയസ്സുള്ള അനുജത്തി കൂടി ഉള്ളതും ആ കുഞ്ഞിന്റെയും ശുശ്രുഷ ഈ കുട്ടിയാണ് ചെയ്തു വന്നിരുന്നത്. എന്നാല്‍ സ്വന്തം പിതാവിന്റെ മരണം നേരില്‍ കണ്ട രണ്ടര വയസ്സുകാരി ആയതിനെ തുടര്‍ന്നുള്ള ആഘാതത്തില്‍ നിന്നും വിട്ടുമാറാതെ കിടക്കയില്‍ രാത്രി മൂത്രമൊഴിച്ചുപോയതാണ് പ്രതികളെ പ്രകോപിച്ചത്
രണ്ടര വയസ്സുള്ള പെണ്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ വരെ മുറിവേല്‍പ്പിക്കുന്ന സംഭവം അതീവ ഗൗരവമുള്ളതാണ് എന്നും പ്രതികള്‍ സ്ത്രീകളും ശിശുക്ഷേമ സമിതിയിലെ തന്നെ ആയമാരും കൂടാതെ കൂടാതെ കുട്ടിയുടെ സംരക്ഷണ ചുമതല ഉള്ളവരാകയാലും യാതൊരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല എന്ന പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ചത്. പ്രതികള്‍ 03-12-2024 മുതല്‍ റിമാന്‍ഡില്‍ ആണ്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha