കോഴിക്കോട് വടകരയില്‍ കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... മരണകാരണം ജനറേറ്റില്‍ നിന്നുള്ള വിഷപ്പുക
കോഴിക്കോട് വടകരയില്‍ കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇവരുടെ മരണകാരണം ജനറേറ്റില്‍ നിന്നുള്ള വിഷപ്പുകയാണെന്ന് കണ്ടെത്തി.
വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പുറം തള്ളിയ കാര്‍ബണ്‍ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തി. ജനറേറ്റര്‍ വാഹനത്തിന് പുറത്ത് വയ്ക്കാതെ പ്രവര്‍ത്തിപ്പിച്ചതാണ് ഇത് വിഷപ്പുക അകത്ത് കയറാനായി കാരണമായത്. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി സുജിത്ത് ശ്രീനിവാസന്‍, അസി. പ്രൊഫസര്‍ പി പി അജേഷ് എന്നിവരാണ് കാരവനില്‍ പരിശോധന നടത്തിയത്.
മലപ്പുറം എടപ്പാളിലെ ലൈഫ്ലൈന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയിലെ ജീവനക്കാരായ മനോജ്, ജോയല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ദേശീയ പാതയോരത്ത് കാരവനില്‍ കണ്ടെത്തിയത്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശിയാണ് മനോജ്. ജോയല്‍ കണ്ണൂര്‍ പറശേരി സ്വദേശിയും. കുന്നംകുളത്തുകാരായ ഒരു കുടുംബത്തെ ഞായറാഴ്ച ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിലേക്കായി കാരവാനില്‍ കണ്ണൂരിലെത്തിച്ചിരുന്നു.
ശേഷം അന്നുരാത്രി പതിനൊന്നരയോടെ ജോയലും മനോജും കണ്ണൂരില്‍ നിന്ന് തിരിക്കുകയും ചെയ്തു. പന്ത്രണ്ടരയോടെയാണ് കരിമ്പനപാലത്ത് റോഡരികില്‍ വാഹനം നിറുത്തിയിട്ടത്. തിങ്കളാഴ്ച ഉച്ചയോടെ വാഹനം മലപ്പുറത്ത് എത്തേണ്ടതായിരുന്നു. കാരവാന്‍ എത്താത്തതിനെത്തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് കരിമ്പനപാലത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha