എം.ആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന, ഇന്റലിജന്‍സ് എഡിജിപി പി.വിജയന്റെ പരാതി..സര്‍ക്കാരിന് തലവേദനയാകുന്നു... പി. വിജയന്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ്..
ഐഎഎസ് തലപ്പത്തെ തമ്മിലടിയായിരുന്നു ഇതുവരെ പിണറായി സര്‍ക്കാരിന് തലവേദന, ഇപ്പോള്‍, അത് ഐപിഎസ് തലത്തിലേക്കും എത്തിയിരിക്കുന്നു. യഥാര്‍ഥത്തില്‍ ഐപിഎസ് തലത്തില്‍, ചാരം മൂടി കിടക്കുന്ന ചില പ്രശ്‌നങ്ങളാണ് വീണ്ടും പൊന്തി വന്നിരിക്കുന്നത്.പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ എഡിജിപി അഡിത് കുമാറിന് ക്ലീന്‍ ചിറ്റ് കിട്ടിയതിന് പിന്നാലെയാണ് മറ്റൊരു നീക്കം. എം.ആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന ഇന്റലിജന്‍സ് എഡിജിപി പി.വിജയന്റെ പരാതിയാണ് സര്‍ക്കാരിന് തലവേദനയാകുന്നത്.
തനിക്കു കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് എം.ആര്‍.അജിത്കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി.വിജയന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അവിടം കൊണ്ടുതീരുന്നില്ല കാര്യങ്ങള്‍. എ.ഡി.ജി.പി. പി. വിജയന്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ രണ്ടുമാസമായിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണിത്. ഇതിനായി സര്‍ക്കാരിന്റെ അനുമതിതേടും.ആരോപണങ്ങള്‍ക്കു പിന്നാലെ അജിത്കുമാറില്‍നിന്ന് പോലീസ് മേധാവി മൊഴി രേഖപ്പെടുത്തിയിരുന്നു.
കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായി അജിത്കുമാര്‍ മൊഴിനല്‍കിയിരുന്നു.എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍ പോലീസ് മേധാവിക്ക് കത്തുനല്‍കി. അദ്ദേഹം ഈ കത്ത് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha