Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും


ബാബ വംഗയുടെ പ്രവചനങ്ങൾ...2024 ൽ നടക്കുമെന്ന വം​ഗ പ്രവചിച്ച സംഭവങ്ങളാണ് ചർ‌ച്ചയാവുന്നത്...2025ൽ സംഭവിക്കാൻ‌ പോകുന്ന കാര്യങ്ങളെക്കുറിച്ചും ബാബ വംഗ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്...


പുരുഷന്മാരെ മാത്രം തേടിപ്പിടിച്ച് കൊല്ലുന്ന സീരിയൽ കില്ലർ...കഴിഞ്ഞ 18 മാസത്തിനിടെ 11പേരെ കൊലപ്പെടുത്തി... ലൈംഗികമായി ദുരുപയോഗം ചെയ്യാനും കൊള്ളയടിക്കാനും ശ്രമിക്കും..


ആർ. എസ്. എസ് നേതാവായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണർ ആക്കിയതിന് പിന്നിൽ... നരേന്ദ്രമോദിക്കും അമിത് ഷാക്കും ഒരു ലക്ഷ്യമുണ്ട്... പിണറായി വിജയനുള്ള യമണ്ടൻ പണിയാണ് ഇത്...


എം.ആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന, ഇന്റലിജന്‍സ് എഡിജിപി പി.വിജയന്റെ പരാതി..സര്‍ക്കാരിന് തലവേദനയാകുന്നു... പി. വിജയന്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ്..

സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും വാടകയ്ക്കു നല്‍കുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കി മോട്ടര്‍ വാഹന വകുപ്പ്

25 DECEMBER 2024 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു... ആറു പേര്‍ പിടിയില്‍

കണ്ണീരടക്കാനാവാതെ..... കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.

ശബരിമലയെ ഭക്തി സാന്ദ്രമാക്കി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന.... മണ്ഡല പൂജ ഇന്ന്

മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും

മലയാള സാഹിത്യത്തില്‍ നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി: എം.ടി വാസുദേവന്‍ നായരുടെ മരണത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം ആചരിക്കും; എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു

സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും വാടകയ്ക്കു നല്‍കുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കി മോട്ടര്‍ വാഹന വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ദുരുപയോഗം തെളിഞ്ഞാല്‍ വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെ ഉടമയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു മുന്നറിയിപ്പു നല്‍കി. കളര്‍കോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പിന്റെ നടപടി.

സ്വകാര്യ വാഹനങ്ങള്‍ മറ്റു വ്യക്തികളുടെ ഉപയോഗത്തിനു പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് മോട്ടര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നു വകുപ്പ് വ്യക്തമാക്കി. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ വകുപ്പ് സ്വീകരിക്കും. വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നതിലും തെറ്റില്ല.

എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നല്‍കുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

സ്വകാര്യ വാഹനങ്ങള്‍ റെന്റ് എ കാര്‍ എന്ന നിലയ്ക്കു വാടകയ്ക്കു നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ മോട്ടര്‍ വാഹന നിയമപ്രകാരം 'റെന്റ് എ കാബ്' എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ ലൈസന്‍സിന് അപേക്ഷിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ 50ല്‍ കുറയാത്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കണം.

മോട്ടര്‍ ബൈക്ക് വാടകയ്ക്കു നല്‍കുന്നതിനായി 'റെന്റ് എ മോട്ടര്‍ സൈക്കിള്‍' എന്ന സ്‌കീം പ്രകാരമുള്ള ലൈസന്‍സും നിയമപ്രകാരം നേടാവുന്നതാണ്. ഈ ലൈസന്‍സിന് അപേക്ഷിക്കാന്‍ ചുരുങ്ങിയത് അഞ്ച് മോട്ടര്‍ ബൈക്കുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി റജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ. ഇത്തരം വാഹനത്തില്‍ കറുപ്പില്‍ മഞ്ഞ നിറത്തിലാണ് റജിസ്ട്രേഷന്‍ നമ്പര്‍ എഴുതേണ്ടത്. റെന്റ് എ ക്യാബ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഇലക്ട്രിക്ക് വാഹനങ്ങളുടെ റജിസ്ട്രേഷന്‍ നമ്പര്‍ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ രേഖപ്പെടുത്തണം.

ഇത്തരം നിയമപരമായ സംവിധാനങ്ങളില്‍ കൂടി അനുവദനീയമായ തരത്തില്‍ വാടകയ്ക്കു നല്‍കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, വാടകയ്ക്ക് വാഹനം ഉപയോഗിക്കുന്നവരുടെ സംരക്ഷണത്തിന് കൂടി കവര്‍ ചെയ്തിട്ടുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉണ്ടായിരിക്കും. ഇത്തരത്തില്‍ പരിശോധിച്ച് ഉറപ്പാക്കിയ വാഹനങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്കു വാടകയ്ക്കു നല്‍കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം നിയന്ത്രണങ്ങള്‍ എന്നും മോട്ടര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കള്ളടാക്സി വിഷയത്തില്‍ ശക്തമായി നടപടിയെടുക്കുമെന്നു ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറും മുന്നറിയിപ്പു നല്‍കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പണം വാങ്ങി അനധികൃതമായി ഓടിക്കാന്‍ നല്‍കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. ആര്‍സി ഉടമയുടെ ഭാര്യയ്ക്കോ മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മിഷണര്‍ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാന്‍ കൊടുക്കരുതെന്നാണ്. ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നു ഗണേഷ് കുമാര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു... ആറു പേര്‍ പിടിയില്‍  (6 minutes ago)

കണ്ണീരടക്കാനാവാതെ..... കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.  (23 minutes ago)

ശബരിമലയെ ഭക്തി സാന്ദ്രമാക്കി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന.... മണ്ഡല പൂജ ഇന്ന്  (40 minutes ago)

മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും  (1 hour ago)

മലയാള സാഹിത്യത്തില്‍ നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി: എം.ടി വാസുദേവന്‍ നായരുടെ മരണത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം ആചരിക്കും; എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു  (8 hours ago)

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് വിട...  (8 hours ago)

ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു  (9 hours ago)

പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി  (9 hours ago)

ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: വഴിയോര കച്ചവടക്കാരനായ പ്രതി പൊലീസ് പിടിയില്‍  (9 hours ago)

അമ്മത്തൊട്ടിലില്‍ ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു:സ്നിഗ്ദ്ധ, ശിശുക്ഷേമ സമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്; ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്  (10 hours ago)

ബലാത്സംഗക്കാരെയും കൊലപാതകികളെയും വെറുതെ വിടില്ല: വധശിക്ഷ നടപ്പിലാക്കാന്‍ താന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് ട്രംപ്  (10 hours ago)

തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം: അല്ലു അര്‍ജുനും പുഷ്പ 2 വിന്റെ നിര്‍മ്മാതാക്കളും ചേര്‍ന്ന് 2 കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു  (12 hours ago)

കാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തതായി പരാതി  (12 hours ago)

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു  (12 hours ago)

Malayali Vartha Recommends