പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി
ആലപ്പുഴയില്‍ ഒരാഴ്ച മുമ്പ് പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി. ആലപ്പുഴ വെണ്‍മണിയില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തുടര്‍ന്ന് ഒളിച്ചോടുകയായിരുന്നു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 19-കാരനെതിരേ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം തൃശൂര്‍ ചെറുതുരുത്തിയില്‍ യുവാവിനെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സുഹൃത്തുക്കളായ പ്രതികള്‍ മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേരെ പോലീസ് പിടികൂടി. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.
സൈനുല്‍ ആബിദിന്റെ മൃതദേഹത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസ് പ്രതികളെ പിടികൂടി. മോഷണം, ലഹരികടത്ത് ഉള്‍പ്പടെ നിരവധി കേസുകളില്‍ കൊല്ലപ്പെട്ട സൈനുല്‍ ആബിദ് പ്രതിയാണ്.
https://www.facebook.com/Malayalivartha