ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു
ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ് നടപടി.ജഡ്ജിയുടെ ചേംബറില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് നടപടിക്ക് കാരണമായ പരാതി.
സംഭവത്തില്‍ നേരത്തെ അഡീഷണല്‍ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതുകൂടാതെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ അടിയന്തരമായി ഇന്ന് ചേര്‍ന്ന ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ഈ സംഭവം ജുഡീഷ്യറിയുടെ സല്‍പേരിന് കളങ്കമാണെന്ന് യോഗം കണ്ടെത്തി. പക്ഷേ ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. സംഭവത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha