ശബരിമലയെ ഭക്തി സാന്ദ്രമാക്കി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന.... മണ്ഡല പൂജ ഇന്ന്
ഡിസംബര്‍ 22 ഞായറാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകുന്നേരം 5 മണിക്ക് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് എത്തിച്ചേര്‍ന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടില്‍വെച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്തും അംഗങ്ങളും അടക്കമുള്ളവര്‍ ചേര്‍ന്നു സ്വീകരിക്കുകയായിരുന്നു.
രാവിലെ 11 മണിക്കുശേഷം തീര്‍ഥാടകരെ പമ്പയില്‍ നിന്നു സന്നിധാനത്തേക്കു കടത്തിവിട്ടില്ല. രാത്രി നട അടക്കും വരെ ദര്‍ശനത്തിന് എത്തിയവര്‍ക്ക് തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം കാണാനായി. അത്താഴ പൂജയ്ക്ക് ശേഷം തങ്ക അങ്കി അഴിച്ചുവെച്ചു. ഇന്ന് മണ്ഡലപൂജയാണ്. ഉച്ചക്ക് 12.30 നും ഒരു മണിക്കും ഇടയിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. നാളെ രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും.
"
https://www.facebook.com/Malayalivartha