ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തില്‍ നിന്നും നിലത്ത് വീണ് തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു....ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തില്‍ നിന്നും നിലത്ത് വീണ് തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു....ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കിളിമാനൂര്‍ സ്വദേശി അജിനാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ് തലക്ക് പരിക്കേറ്റത്. ചെവിക്ക് പിന്നിലായി പരിക്കേറ്റ അജിനെ സ്‌കാനിംഗിനോ തുടര്‍ ചികിത്സക്കോ നിര്‍ദ്ദേശിക്കാതെ ഗുളികള്‍ നല്‍കി മടക്കി അയക്കുകയായിരുന്നു ആശുപത്രി. എന്നാല്‍ വീട്ടിലെത്തി ഉറങ്ങാനായി കിടന്ന അജിന്‍ രാവിലെ ഉണര്‍ന്നില്ല. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി അനാസ്ഥക്കെതിരെ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ മൃതദേഹവമായെത്തി പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം ക്ലബിന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കിളിമാനൂര്‍ സ്വദേശി അജിന്‍ നക്ഷത്രങ്ങള്‍ തൂക്കാനും ദീപാലങ്കാരത്തിനുമായി മരത്തില്‍ കയറിയത്. ഇറങ്ങുന്നതിനിടെയാണ് അജിന്‍ താഴേക്ക് വീണത്. ചെവിക്ക് പിന്നിലായിരുന്നു പരിക്ക്. സുഹൃത്തുക്കള്‍ ഉടന്‍ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തലക്ക് ക്ഷതം സംഭവിച്ചുവെന്ന ഡോക്ടറോട് പറഞ്ഞുവെങ്കിലും സ്‌കാനിംഗിനോ തുടര്‍ ചികിത്സക്കോ നിര്‍ദ്ദേശിക്കാതെ ഗുളികള്‍ നല്‍കി മടക്കി അയച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. രാത്രി വീട്ടിലെത്തി ഉറങ്ങാനായി കിടന്ന അജിന്‍ രാവിലെ എഴുന്നേറ്റില്ല. ബന്ധുക്കള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടില്‍ നിന്നും അറിനായതെന്ന് കിളിമാനൂര്‍ പൊലിസ് . ഇതോടെ ആശുപത്രിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. കിളിമാനൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha