മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് കമല്‍ ഹാസന്
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് കമല്‍ ഹാസന്. അന്‍പത് വര്‍ഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും 'മനോരഥങ്ങള്‍' വരെ ആ സൗഹൃദം തുടര്‍ന്നെന്നും കമല്‍ ഹാസന് ഫെയ്സ്ബുക്കില്‍ കുറിക്കുകയുണ്ടായി.
ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികളെന്ന് കമല്‍ ഹാസന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ....
ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമാണ് എംടി വാസുദേവന്‍ നായര്‍. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ 'കന്യാകുമാരി' എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയില്‍ അദ്ദേഹവുമായുള്ള എന്റെ സൗഹൃദത്തിന് ഇപ്പോള്‍ അന്‍പത് വയസ് തികയുന്നു. ഒടുവില്‍ അടുത്തിടെ പുറത്തിറങ്ങിയ 'മനോരഥങ്ങള്‍' വരെ ആ സൗഹൃദം തുടര്‍ന്നു.
മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകള്‍ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. തന്റേതായ ശൈലിയിലൂടെ എഴുത്തിന്റെ എല്ലാ രൂപങ്ങള്‍ക്കും സംഭാവന നല്കിയ ആ വ്യക്തിത്വം വിരമിച്ചു. ഇതൊരു വലിയ നഷ്ടമാണ്. ഇത് തെന്നിന്ത്യന്‍ സാഹിത്യ ലോകത്തെയും വായനക്കാരെയും കലാ ആസ്വാദകരെയും ദു:ഖത്തിലാഴ്ത്തും. മഹാനായ എഴുത്തുകാരന് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍.
എംടി വാസുദേവന്‍ നായര്‍ എഴുതി കെ എസ് സേതുമാധവന് സംവിധാനം ചെയ്ത 1974 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കന്യാകുമാരി. കമല്‍ ഹാസന് ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു
"
https://www.facebook.com/Malayalivartha