കോഴിക്കോട് കൊയിലാണ്ടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു....
വന്ദേഭാരത് ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്ന് രാവിലെ 8.40നായിരുന്നു സംഭവം നടന്നത്. കൊയിലാണ്ടിയിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെ മേല്‍പ്പാലത്തിനടിയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ഇതിന് മുമ്പും വന്ദേഭാരത് ട്രെയിന്‍ തട്ടി കോഴിക്കോട്ട് നിരവധിപേര്‍ മരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോയ വന്ദേഭാരത് തട്ടി കോഴിക്കോട് ചക്കുംകടവ് സ്വദേശി അബ്ദുള്‍ ഹമീം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ചക്കുംകടവില്‍ റെയില്‍വെ പാളം കടക്കുന്നതിനിടെ ആയിരുന്നു അപകടം നടന്നത്.
https://www.facebook.com/Malayalivartha