കൂട്ടുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിന് ശേഷം പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് തൂങ്ങി മരിച്ചു...
കൂട്ടുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിന് ശേഷം പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് തൂങ്ങി മരിച്ചു. വീരണക്കാവ് അരുവിക്കുഴി നേടുമണ്‍ തരട്ട വീട്ടില്‍ അനില്‍ കുമാര്‍ (39) ആണ് ആത്മഹത്യ ചെയ്തത്.
വീരണക്കാവ് അരുവിക്കുഴി പ്രവീണ്‍ നിവാസില്‍ പ്രവീണിനാണ് ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. പ്രവീണിന്റെ അയല്‍വാസിയും ബന്ധുവും കൂടിയായ അനില്‍ കുമാറാണ് പ്രവീണിനെ ആക്രമിച്ചത്.
ചൊവ്വാഴ്ച രാത്രി 8.45-ഓടുകൂടി വീട്ടില്‍ അതിക്രമിച്ചു കയറിയ അനില്‍ കുമാര്‍ ഹാളില്‍ സോഫാസെറ്റിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന പ്രവീണിനെ ചുറ്റിക കൊണ്ട് പത്തിലേറെ തവണ തലയ്ക്കടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്ക് ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പരിക്ക് പറ്റിയ പ്രവീണ്‍ സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവര്‍ എത്തിയാണ് പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന പ്രവീണിന് തലയില്‍ 48 തുന്നലും വലതു കയ്യില്‍ 8 തുന്നലുമുണ്ട്. സംഭവ സമയം പ്രവീണിന്റെ ഭാര്യയും മക്കളും ക്രിസ്മസ് പ്രമാണിച്ച് പള്ളിയില്‍ പോയിരുന്നു. വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രതി ആക്രമണം നടത്തിയത് എന്ന് പൊലീസ് .
പൊലീസ് പിടികൂടുമെന്ന ഭയത്തിലാണ് അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. ഇരുസംഭവങ്ങളിലും കാട്ടാക്കട പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha