എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം....മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.... സിതാര'യിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍
എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം....മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.... സിതാര'യിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.
. കോഴിക്കോട് നടക്കാവിലെ 'സിതാര'യില്‍ പൊതുദര്‍ശനം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മലയാളത്തിന്റെ അക്ഷര വെളിച്ചത്തിന് ആദരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ആണ് സംസ്‌കാരം നടക്കുക.
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പിണറായി വിജയന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha