കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്ന് ചിറയിന്‍കീഴിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് തട്ടി ഭിക്ഷാടകനായ യു പി സ്വദേശി ദേവിപ്രസാദ് മരിച്ചത്. കഴിഞ്ഞദിവസം ചിറയിന്‍കീഴ് ശാര്‍ക്കര ബൈപ്പാസില്‍ ആയിരുന്നു സംഭവം. ഇയാള്‍ മൂന്നു വര്‍ഷത്തില്‍ കൂടുതലായി മുരുക്കുംപുഴ ഭാഗത്താണ് താമസം.
തിരുവനന്തപുരത്തുനിന്ന് ചിറയിന്‍കീഴിലേക്ക് വന്ന കെ എസ് ആര്‍ ടി സി ബസ് ബൈപ്പാസില്‍ നിര്‍ത്തി ആള്‍ ഇറക്കുന്ന സമയത്ത് ഭിക്ഷാടകന്‍ ബസിന്റെ മുന്‍വശത്ത് കൂടി കടന്നുപോയി. ബസ്സിന്റെ മുന്‍വശം ചേര്‍ന്ന് കടന്നുപോയതിനാല്‍ ഡ്രൈവര്‍ക്ക് ഇയാളെ കാണാന്‍ കഴിഞ്ഞില്ല. ബസ് മുന്നോട്ട് എടുക്കുന്നതിനിടയില്‍ ഇയാള്‍ ബസ് തട്ടി വീഴുകയായിരുന്നു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha