കണ്ണീര്‍ക്കാഴ്ചയായി... തീരദേശ റോഡില്‍ കാട്ടൂര്‍ പമ്പിന് സമീപത്തായി നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കണ്ണീര്‍ക്കാഴ്ചയായി... തീരദേശ റോഡില്‍ കാട്ടൂര്‍ പമ്പിന് സമീപത്തായി നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ ആറാട്ടുകുളങ്ങര ജോസഫിന്റെ മകന് അലോഷ്യസ് (ഷൈബിന്-27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിലാണ്. ബുള്ളറ്റിന്റെ പിന്നില്‍ ഇരിക്കുകയായിരുന്ന സുഹൃത്ത് ജിത്തു എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ക്രിസ്മസ് നാളില്‍ രാത്രിയായിരുന്നു അപകടം നടന്നത്. ഓമനപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവേ നിയന്ത്രണം വിട്ട് ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു.
ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രീഷ്യനായിരുന്നു അലോഷ്യസ്. അമ്മ: ഷൈനി. ഒരു സഹോദരിയുണ്ട്.
https://www.facebook.com/Malayalivartha