കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് റാന്നി സ്വദേശിക്ക് ദാരുണാന്ത്യം...
കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് റാന്നി സ്വദേശിക്ക് ദാരുണാന്ത്യം... പഴവങ്ങാടി കരികുളം വെട്ടുമണ്ണില്‍ വി.ജി. രാജന്‍ (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ബീന (53), മകള്‍ ഷേബ (30), ഷേബയുടെ മകള്‍ ജുവനാ ലിജു (മൂന്നര) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമ്പനാട് കേന്ദ്രീകരിച്ച് കെട്ടിട നവീകരണ ജോലികള്‍ കരാറെടുത്ത് നടത്തുകയായിരുന്നു രാജന്‍.
വ്യാഴാഴ്ച രാത്രി ഒന്‍പതോടെ ടി.കെ. റോഡില്‍ പുല്ലാടിന് സമീപത്തായി കനാല്‍ പാലത്തിനരികെയാണ് അപകടം നടന്നത്.. കോട്ടയത്തു നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന തിരുവല്ല ഡിപ്പോയിലെ ബസ് വാഹനങ്ങളെ മറികടന്ന് വരുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് . കുമ്പനാട്ട് ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍.
രാജനാണ് കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ കാര്‍ വഴിയരികിലെ മതിലിനോട് ചേര്‍ന്ന് നിശ്ശേഷം തകര്‍ന്നു. നാട്ടുകാരും തിരുവല്ലയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും കോയിപ്രം എസ്.െഎ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha